ബെംഗളൂരു: കര്‍ണാടത്തില്‍ ചികിത്സ കിട്ടാതെ ആറു പേര് മരിച്ചു. സംസ്ഥാന സര്‍ക്കാര്‍ നയത്തിനെതിരേ സ്വകാര്യ ആശുപത്രികള്‍ നടത്തുന്ന സമരത്തെ തുടര്‍ന്നാണിത്. ഈ ആശുപത്രികള്‍ പുറമേയുള്ള രോഗികളെ ചകിത്സിക്കുന്നില്ല. സര്‍ക്കാരിനെതിരേ 22,000 ഡോക്ടര്‍മാര്‍ ഒരാഴ്ചയായി സമരത്തിലാണ്.
കര്‍ണ്ണാടക സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാര്‍ക്ക് 14 അധിക നിയന്ത്രണങ്ങള്‍ നിയമമാക്കിയതിനെ തുടര്‍ന്ന് 22,000 -ല്‍ പരം ഡോക്ടര്‍മാര്‍ സമരത്തിലാണ്. ഐഎംഎയുടെ നേതൃത്വത്തില്‍ മുന്നൂറില്‍ പരം ഡോക്ടര്‍മാര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ പ്രതിഷേധിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: