അമ്പലപ്പുഴ : മത്സ്യത്തൊഴിലാളികളെ വലച്ച് വിവരശേഖരണം, ഇംഗ്ലീഷില്‍ പുറത്തിറക്കിയ അപേക്ഷാ ഫോറം പൂരിപ്പിക്കാന്‍ കഴിയാതെ നെട്ടോട്ടമോടുകയാണ് പലരും. മത്സ്യത്തൊഴിലാളി കുടുംബത്തിലെ അംഗങ്ങളുടെ സമ്പൂര്‍ണ വിവരം ശേഖരിക്കാനാണ് ഫിഷറീസ് വകുപ്പ് വിവരശേഖരണം നടത്തുന്നത്. ഫിഷറീസ് ഓഫീസുകളില്‍ നിന്നാണ് ഈ അപേക്ഷാ ഫോറം ലഭിക്കുന്നത്. ഇംഗ്ലീഷ് അറിയാത്ത മത്സ്യത്തൊഴിലാളികള്‍ ഫോറം പൂരിപ്പിക്കാനായി സ്വന്തം രേഖകളുമായി നെട്ടോട്ടമോടുകയാണ്. ഭരണഭാഷ മലയാളമാണെങ്കിലും ഫിഷറീസ് വകുപ്പിന് ഇത് ബാധകമാകാത്ത രീതിയിലാണ് ഫോറം തയ്യാറാക്കിയിരിക്കുന്നത് എന്നാല്‍ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്താനായാണ് ഫോറം ഇംഗ്ലീഷില്‍ തയ്യാറാക്കിയതെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: