ബൈക്കിലെത്തിയ സംഘം വീട്ടമ്മയുടെ മാല കവര്‍ന്നു

Thursday 16 November 2017 9:20 pm IST

മുഹമ്മ: ബൈക്കിലെത്തിയ രണ്ടംഗ സംഘം വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്തു കടന്നു. മുഹമ്മ കുറ്റിടച്ചിറയില്‍ ഹരിദാസിന്റെ ഭാര്യ ഷീബ(45)യുടെ നാലു പവന്‍ തൂക്കം വരുന്ന മാലയാണ് കവര്‍ന്നത്. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയ ഷീബ മുഹമ്മ ഇലക്ട്രിസിറ്റി ഓഫീസിന് സമീപമുള്ള ഇടറോഡിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ എതിരെ ബൈക്കിലെത്തിയ സംഘം മാല പൊട്ടിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 1.45നാണ് സംഭവം. ഷീബ ബഹളം വച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തി മോഷ്ടാക്കള്‍ക്ക് പിന്നാലെ പാഞ്ഞെങ്കിലും കണ്ടെത്താനായില്ല. മുഹമ്മ - മാരാരിക്കുളം പോലീസ് സ്ഥലത്തെത്തി. മോഷ്ടാക്കള്‍ രക്ഷപെട്ട ദിശയിലുള്ള ഒരു കടയിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു അന്വേഷണം ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.