പാമ്പ്‌മേയ്ക്കാട് വന്‍ ഭക്തജനത്തിരക്ക്

Thursday 16 November 2017 9:31 pm IST

മാള: ചരിത്രപ്രസിദ്ധമായ വടമ പാമ്പ്‌മേയ്ക്കാട് മനയില്‍ വൃശ്ചികം ഒന്നാം തീയതി സര്‍പ്പദര്‍ശനത്തിനായ് ഭക്തജനങ്ങളുടെ അത്ഭുതപൂര്‍വമായ തിരക്ക്. അതിരാവിലെ മുതല്‍ ദര്‍ശനത്തിനായി വന്‍തിരക്കായിരുന്നു. രാവിലെ മനക്കുളളിലെ മൂല പ്രതിഷ്ഠയിലെ വിശേഷാല്‍ പൂജകള്‍ക്കു ശേഷം കാവുകളിലും മറ്റു പ്രതിഷ്ഠകളിലും പൂജകള്‍ നടന്നു. ആറ് മണിയോടെ ഭക്തര്‍ക്കു ദര്‍ശനത്തിനായി നട തുറന്നു. രാവിലെ ആറ് മുതല്‍ വൈകിട്ട് നാല് വരെയായിരുന്നു ദര്‍ശന സമയം. വിശേഷാല്‍ പൂജകള്‍ക്ക് ശ്രീധരന്‍ നമ്പൂതിരി, ജാതദേവന്‍ നമ്പൂതിരി, വല്ലഭന്‍ നമ്പൂതിരി, ശങ്കരനാരായണന്‍ നമ്പൂതിരി, നാഗരാജന്‍ നമ്പൂതിരി, എന്നിവര്‍ നേതൃത്വം നല്‍കിസേവാഭാരതി പ്രവര്‍ത്തകര്‍ തിരക്ക് നിയന്ത്രിക്കാനും ഭക്തര്‍ക്ക് സൗകര്യമൊരുക്കാനും പൂര്‍ണ്ണ സമയവും ഉണ്ടായിരുന്നത് ആശ്വാസമായി. സേവാഭാരതിയുടെ നേതൃത്വത്തില്‍ കഞ്ഞിവിതരണവും ഉണ്ടായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.