ന്യൂദല്‍ഹി: മൊബൈല്‍ ഫോണ്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ഇനി ഓടി നടക്കേണ്ട. വീട്ടിലിരുന്ന് തന്നെ ഇത് ചെയ്യാനുള്ള സംവിധാനത്തിന് ആധാര്‍ അനുവദിക്കുന്ന ഏജന്‍സി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) അനുമതി. ഡിസംബര്‍ ഒന്നു മുതല്‍ ഇത് പ്രാബല്യത്തിലാകും.
ഒറ്റത്തവണ പാസ്വേഡ് (ഒടിപി), ആപ്പ്, ഐവിആര്‍എസ് സംവിധാനങ്ങളിലൂടെയാണിത് സാധ്യമാകുന്നത്. ടെലികോം കമ്പനികള്‍ നല്കിയ രൂപരേഖ അംഗീകരിച്ചതായി യുഐഡിഎഐ സിഇഒ അജയ് ഭൂഷണ് പാണ്ഡെ പറഞ്ഞു. പ്രായമായവര്‍ക്കും അസുഖബാധിതര്‍ക്കും കമ്പനികളുടെ ഓഫീസുകളിലും ഔട്ട്ലെറ്റുകളിലും ചെന്ന് ആധാര്‍ ബന്ധിപ്പിക്കുന്നത് പ്രായോഗികമല്ലെന്ന് പരാതികളുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: