ജന്മഭൂമി സയന്‍സ് ഫെസ്റ്റ് 24, 25 നും കൊല്ലത്ത്

Thursday 16 November 2017 10:04 pm IST

കൊല്ലം: ജന്മഭൂമിയും വിജ്ഞാനഭാരതി സംരംഭമായ സയന്‍സ് ഇന്ത്യാ മാഗസിനും സംയുക്തമായി സംഘടിപ്പിക്കുന്ന സ്റ്റുഡന്റ്‌സ് സയന്‍സ് ഫെസ്റ്റിവല്‍ ഓഫ് കേരള(എസ്എസ്എഫ്‌കെ-2017) തെക്കന്‍മേഖല മത്സരം 24, 25 തീയതികളില്‍ കൊല്ലം ശ്രീനാരായണ പബ്ലിക് സ്‌കൂളില്‍ നടക്കും. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ഇരുനൂറോളം സ്‌കൂളുകളില്‍ നിന്നുള്ള ശാസ്ത്ര പ്രതിഭകള്‍ മത്സരത്തില്‍ പങ്കെടുക്കും. 24ന് രാവിലെ 10ന് എന്‍ഐഐഎസ്റ്റി ഡയറക്ടറും പ്രമുഖ ശാസ്ത്രജ്ഞനുമായ ഡോ. അജയഘോഷ് ഉദ്ഘാടനം ചെയ്യും. 25ന് പ്രമുഖ ശാസ്ത്രജ്ഞര്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും. വൈകിട്ട് നാലിന് സമാപന സമ്മേളനവും സമ്മാനവിതരണവും . മേഖലാതല വിജയികള്‍ക്ക് മൂന്നു ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങളാണ് ലഭിക്കുക. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഹെല്‍ത്ത്, വാട്ടര്‍, എനര്‍ജി, എന്‍വയോണ്‍മെന്റ് കണ്‍സര്‍വേഷന്‍, അഗ്രികള്‍ച്ചര്‍ എന്നീ ആറ് വിഭാഗങ്ങളിലാണ് മത്സരം. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, കോളേജ് തലങ്ങളില്‍ സിബിഎസ്ഇ, ഐസിഎസ്ഇ സിലിബസ് ഉള്‍പ്പടെയുള്ള സ്‌കൂളുകള്‍ക്ക് പങ്കെടുക്കാം. ആറു വിഭാഗങ്ങളില്‍ നിന്നും മികച്ച മൂന്ന് വിജയികള്‍ക്ക് വീതം 18 പേര്‍ക്ക് സമ്മാനങ്ങള്‍ ലഭിക്കും. മികച്ച ആറു ടീമുകള്‍ക്കും സമ്മാനം ലഭിക്കും. സമ്മാനത്തിന് അര്‍ഹരാകുന്നവര്‍ക്കെല്ലാം 2018 ജനുവരി അഞ്ച്, ആറ് തീയതികളില്‍ തിരുവനന്തപുരത്ത് നടത്തുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. സംസ്ഥാനതലത്തില്‍ ഒന്നാമത് എത്തുന്ന സ്‌കൂളുകള്‍ക്ക് ക്യാഷ് അവാര്‍ഡ് കൂടാതെ ഭാരതത്തിലെ ശാസ്ത്രഗവേഷണ സ്ഥാപനങ്ങളില്‍ പ്രമുഖ ശാസ്ത്രജ്ഞര്‍ക്കൊപ്പം തങ്ങളുടെ വിഷയത്തില്‍ കൂടുതല്‍ ഗവേഷണം ചെയ്യാന്‍ സൗകര്യമൊരുക്കും. എല്ലാ വിഭാഗത്തിനും ക്യാഷ് അവാര്‍ഡുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.