കൊച്ചി : തലശേരി ബ്രണ്ണന്‍ കോളജിലെ 12 വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി.
കോളജ് മാഗസിന് ദേശീയഗാനത്തെയും ദേശീയ പതാകയെയും അപമാനിക്കുന്ന തരത്തിലുള്ളതാണെന്ന കേസില്‍ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. കണ്ണൂര്‍ പാതിരിയാട് സ്വദേശി അതുല്‍ രമേശന് ഉള്‍പ്പെടെ നല്കിയ ഹര്‍ജിയില്‍ അറസ്റ്റ് ചെയ്യുമെന്ന ആശങ്കയുണ്ടെന്ന് പറയുന്നു.
പെല്ലറ്റ് എന്ന കോളജ് മാഗസിനില്‍ തീയറ്ററില്‍ ദേശീയ പതാക പ്രദര്‍ശിപ്പിച്ച് ദേശീയ ഗാനമാലപിക്കുന്ന പശ്ചാത്തലത്തില്‍ രണ്ടുപേര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന കാര്‍ട്ടൂണ്‍ അച്ചടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: