ആലപ്പുഴ: മൂന്നു വര്‍ഷം മുന്‍പ് വിവാഹിതയായ യുവതിയെ ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് അവിടെയിരുന്ന് മുത്തലാഖ് ചൊല്ലി.
വനിത കമ്മീഷന് ചെയര്‍പേഴ്സണ്‍ എം.സി. ജോസഫൈന്റെ നേതൃത്വത്തില്‍ നടന്ന അദാലത്തിലാണ് യുവതി പരാതിയുമായെത്തിയത്. വിവാഹത്തിന് വീട്ടില്‍ നിന്നു നല്കിയ 75 പവന് സ്വര്‍ണ്ണാഭരണവും 5 ലക്ഷം രൂപയും മടക്കിക്കിട്ടാതെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ഇറങ്ങേണ്ടി വന്നതും ഭര്‍തൃഗൃഹത്തില്‍ നേരിടേണ്ടി വന്ന യാതനകളും സഹോദരനൊടൊപ്പം അദാലത്തിലെത്തിയ പരാതിക്കാരി വിവരിച്ചു.
യുവതിയുടെ പരാതിയില്‍ ഫയലില്‍ സ്വീകരിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും കമ്മീഷന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: