തുരുത്തിപ്പള്ളി സെന്റ് ജോണ്‍സ് പള്ളിയില്‍ തിരുനാള്‍

Thursday 16 November 2017 10:22 pm IST

കടുത്തുരുത്തി: തുരുത്തിപ്പള്ളി സെന്റ് ജോണ്‍സ് പള്ളിയിലെ തിരുനാള്‍ 19 മുതല്‍ 27 വരെ ആഘോഷിക്കും. തിരുനാളിന് മുന്നോടിയായി 19 മുതല്‍ 22 വരെ ആത്മവിശുദ്ധീകരണ ധ്യാനം നടക്കും. 24ന് രാവിലെ 6.15ന് ആഘോഷമായ പാട്ടുകുര്‍ബാന, 7.30 മുതല്‍ വൈകുന്നേരം 5.30 വരെ പ്രാര്‍ത്ഥനാ ആരാധന. 5.30ന് പൊതു ആരാധന. 6.30ന് ദിവ്യകാരുണ്യ പ്രദക്ഷിണം, 6.45ന് കൊടിയേറ്റ്, 7.30ന് സ്‌നേഹവിരുന്ന്, 8.00ന് മ്യൂസിക്കല്‍ ഡാന്‍സ്. 25ന് വൈകുന്നേരം 4.00 ന് വാദ്യമേളങ്ങള്‍. അഞ്ചിന് ആഘോഷമായ വിശുദ്ധ കുര്‍ബാന 7ന് തിരുനാള്‍ പ്രദക്ഷിണം കുരിശുപള്ളിയിലേക്ക്. 8ന് ലദീഞ്ഞ്, 8.45ന് സമാപന പ്രാര്‍ത്ഥന.പ്രധാന തിരുനാള്‍ ദിനമായ 26-ന് രാവിലെ 7ന് വിശുദ്ധ കുര്‍ബാന, 12ന് തിരുനാള്‍ പ്രദക്ഷിണം. 1ന് സമാപന പ്രാര്‍ത്ഥന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.