ഏറ്റുമാനൂര്‍: ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളമായ ഏറ്റുമാനൂര്‍ ക്ഷേത്ര മൈതാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോലീസ് എയ്ഡ് പോസ്റ്റിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ പോലീസ് ചീഫ് വി.എം.മുഹമ്മദ് റഫീക് നിര്‍വഹിച്ചു. ക്ഷേത്ര മൈതാനത്തെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച സിസിറ്റിവി ദൃശ്യങ്ങളുടെ കണ്ട്രോള് യൂണിറ്റിന്റെ ഉദ്ഘാടനവും ജില്ലാ പോലീസ് മേധാവി നിര്‍വഹിച്ചു. ക്ഷേത്രത്തില്‍ നിന്നുമുള്ള പേരുര് റോഡിന്റെ ഇരുവശത്തും ഭാരവണ്ടികള്‍ പാര്‍ക്കു ചെയ്യുന്നത് കര്‍ശനമായി നിരോധിക്കുമെന്നും, പേരൂര്‍ ജംഗ്ഷന് ,ക്ഷേത്രത്തിനു മുന്‍വശം ,ഏറ്റുമാനുര്‍ ടൗണ്‍ എന്നിവടങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് കൂടുതല്‍ പോലീസിനെ നിയോഗിക്കുന്നതിനും ജില്ലാ പോലീസ് മേധാവി നിര്‍ദ്ദേശം നല്കി. ഡിവൈഎസ്പി സഖറിയ മാത്യു, എസ്ഐ പ്രശാന്ത് കുമാര്‍, നഗരസഭ കൗണ്‍സലര്‍ പുഷ്പലത, കെ.എന്‍.ശ്രീകുമാര്‍, ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ എച്ച്. കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: