മാലിന്യം തള്ളാനെത്തിയ ലോറികള്‍ നാട്ടുകാര്‍ പിടികൂടി

Thursday 16 November 2017 10:56 pm IST

അങ്കമാലി: ചീഞ്ഞളിഞ്ഞ മാലിന്യങ്ങളുമായെത്തിയ രണ്ട് ലോറി നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. ലോറി ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ മൂന്ന് പേരും പിടിയിലായി. ദേശം പുറയാര്‍ സ്വദേശികളായ അബ്ദുള്ള (51), ലിന്‍ഷാദ് (27), ഷിഹാബ് (28) എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച്ച രാത്രി 10 മണിയോടെയാണ് സംഭവം. ദേശം ഐഎംഎ ഫ്‌ളാറ്റിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തള്ളുന്നതിനായി കൊണ്ടുവന്നതാണ് മാലിന്യം. ആദ്യ ലോറിയിലെ മാലിന്യം പറമ്പില്‍ തട്ടി ലോറി പുറത്തേക്ക് ഇറക്കുമ്പോഴാണ് രണ്ടാമത്തെ ലോറിയെത്തിയത്. നാട്ടുകാര്‍ എത്തിയതോടെ ഡ്രൈവര്‍മാര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ആലുവ മാര്‍ക്കറ്റില്‍ നിന്നുള്ള മാലിന്യമാണെന്നാണ് സൂചന. മാസങ്ങള്‍ക്ക് മുമ്പ് ദേശത്ത് കക്കൂസ് മാലിന്യം തള്ളാനെത്തിയ ലോറി തടഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. രാജേഷിനെ വാഹനം ഇടിച്ചുവീഴ്ത്തിയിരുന്നു. ഗുണ്ടാസംഘത്തിന്റെ സംരക്ഷണയിലാണ് മാലിന്യലോറികള്‍ എത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.