വിജയവാഡ: 33-ാമത് ദേശീയ ജൂനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ദിനം കേരളത്തിന് രണ്ട് സ്വര്‍ണ്ണം. കൂടാതെ നാല് വെള്ളിയും രണ്ട് വെങ്കലവും കേരള താരങ്ങള്‍ നേടി.
അണ്ടര്‍ 20 ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ അഭിനന്ദ് സുന്ദരേശനും അണ്ടര്‍ 16 പെണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ പി.എസ്. പ്രഭാവതിയുമാണ് കേരളത്തിനായി സ്വര്‍ണ്ണം നേടിയത്. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ ഗായത്രി ശിവകുമാര്‍, ഇതേ വിഭാഗം ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ ആദര്‍ശ് ഗോപി, അണ്ടര്‍ 14 പെണ്‍കുട്ടികളുടെ ട്രയാത്ത്ലണില് കെ. അനാമിക, അണ്ടര്‍ 16 പെണ്‍കുട്ടികളുടെ 2000 മീറ്ററില്‍ സി. ചാന്ദ്നി എന്നിവരാണ് വെള്ളി മെഡല്‍ നേടിയത്.
അണ്ടര്‍ 18 ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ എം. അജിത്ത്, അണ്ടര്‍ 20 പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ സി. ബബിത എന്നിവരാണ് വെങ്കലത്തിന് അവകാശികളായത്.
ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ 3:54.84 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് അഭിനന്ദ് കേരളത്തിനായി ആദ്യ സ്വര്‍ണ്ണം നേടിയത്.
പെണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ പ്രഭാവതി 5.58 മീറ്റര്‍ ചാടി പൊന്നണിഞ്ഞു. അതേസമയം ഉറച്ച പ്രതീക്ഷകളായിരുന്ന സി. ബബിത, ഗായത്രി ശിവകുമാര്‍, സി. ചാന്ദ്നി എന്നിവരുടെ സ്വര്‍ണ്ണ നഷ്ടം കേരള ക്യാമ്പില്‍ നിരാശ പടര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: