വൃശ്ചികപ്പുലരിയില്‍ അയ്യപ്പദര്‍ശനത്തിന് ഭക്തസഹസ്രങ്ങള്‍ 

Thursday 16 November 2017 11:19 pm IST

വൃശ്ചികപ്പുലരിയില്‍ മേല്‍ശാന്തി എ.വി. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അയ്യപ്പസ്വാമിയുടെ തിരുനട തുറക്കുന്നു

ശബരിമല: ഭക്തസഹസ്രങ്ങളുടെ ശരണാരവത്തിനിടെ പുലര്‍ച്ചെ മൂന്നുമണിയോടെ മേല്‍ശാന്തി എ.വി. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി അയ്യപ്പസ്വാമിയുടെ തിരുനട തുറന്നു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, അംഗങ്ങളായ കെ. രാഘവന്‍, കെ.പി. ശങ്കരദാസ്, ദേവസ്വം കമ്മീഷണര്‍ രാമരാജ പ്രേമ പ്രസാദ്, സ്‌പെഷ്യല്‍ കമ്മീഷണര്‍ മനോജ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, ശബരിമല പോലീസ് ചീഫ് കോ-ഓര്‍ഡിനേര്‍ എഡിജിപി സുധേഷ്‌കുമാര്‍, ഐജി പി. വിജയന്‍ എന്നിവര്‍ സന്നിധാനത്ത് എത്തിയിരുന്നു.സന്നിധാനത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ആശുപത്രി കെട്ടിടം ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു.

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായി. ദേശീയ ആരോഗ്യദൗത്യ ഫണ്ടില്‍ നിന്നുള്ള 5.43 കോടി രൂപ ചെലവിട്ടാണ് മൂന്ന് നിലകളുള്ള കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.