പമ്പ: അയ്യപ്പഭക്തരോട് ദേവസ്വം ബോര്‍ഡ് കാട്ടുന്ന അവഗണനയ്ക്കെതിരെ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ പമ്പയില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
ചക്കുപാലത്തിന് സമീപം പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. ധര്‍ണ്ണ അയ്യപ്പ സേവാസമാജം അഖിലേന്ത്യ ഉപാദ്ധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ് ഉദ്ഘാടനം ചെയ്തു. ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ. എസ.് ബിജു മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന സെക്രട്ടറിമാരായ സി. ബാബു, വി.വി. മുരളീധരന്, പുത്തൂര്‍ തുളസി, അജിത്, കെ. പ്രഭാകരന്, സംസ്ഥാനസമിതിയംഗം അമ്പോറ്റി കോഴഞ്ചേരി തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: