തിരുവനന്തപുരം: ഇടത് എംഎല്‍എ പി.വി അന്‍വര്‍ നികുതിവെട്ടിച്ചുവെന്ന പരാതിയിന്മേല് ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങി. വരുമാനത്തിന് അനുസരിച്ചുള്ള നികുതി അന്‍വര്‍ അടയ്ക്കുന്നില്ലെന്നാണ് പരാതി. കഴിഞ്ഞ പത്തുവര്‍ഷമായി അന്‍വര്‍ നികുതി അടയ്ക്കാറില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ആദായ നികുതി വകുപ്പിന്റെ കോഴിക്കോട് യൂണിറ്റിനാണ് അന്വേഷണ ചുമതല. അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയില്‍ കോഴിക്കോട് കക്കാടംപൊയിലിലുള്ള പി.വി.ആര് വാട്ടര്‍ തീം പാര്‍ക്ക് നിയമങ്ങള്‍ ലംഘിച്ചാണ് നിര്‍മിച്ചതാണെന്ന ആരോപണങ്ങള്‍ക്കിടെയാണ് അന്വേഷണം. പി.വി.ആര് വാട്ടര്‍ തീം പാര്ക്കിന് പുറമേ മറ്റൊരു വാട്ടര്‍ തീം പാര്‍ക്ക് കൂടി അന്‍വറിന്റേതായി ഉണ്ട്. ഇതു കൂടാതെ മഞ്ചേരിയിൽ ഇന്റർനാഷണൽ സ്കൂളും വില്ല പ്രോജക്ടുമുണ്ട്.
പി.വി.അൻവർ സമർപ്പിച്ച തിരഞ്ഞെടുപ്പ് സത്യവാങ്ങ്മൂലത്തിൽ തന്റെ ആസ്തിയായി കാണിച്ചിരിക്കുന്നത് നാല് ലക്ഷം രൂപ മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: