മല്‍സരയോട്ടത്തിനിടെ കാര്‍ മറിഞ്ഞ് യുവാവ് മരിച്ചു

Friday 17 November 2017 11:35 am IST

തിരുവനന്തപുരം: രാജ്ഭവനു മുന്നില്‍ കാര്‍ അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചു. നാലു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. വള്ളക്കടവ് പെരുന്താന്നി സുഭാഷ് നഗറില്‍ സുബ്രഹ്മണ്യന്റെ മകന്‍ ആദര്‍ശ് ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്നു പെണ്‍കുട്ടികളില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. അനന്യ, ഗൗരി, ശുഭ എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളജിലും എസ്‍യുടി ആശുപത്രിയിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി പതിനൊന്നിനായിരുന്നു അപകടം. താല്‍കാലിക രജിസ്ട്രേഷനിലുള്ള കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ചു നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച്‌ തലകീഴായി മറിയുകയായിരുന്നു. പുതിയ കാറുമായി രാത്രി നടത്തിയ മല്‍സരയോട്ടമാണ് അപകടമുണ്ടാക്കിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പൂര്‍ണമായും തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.