എന്‍ഫോഴ്‌സ്‌മെന്റ് 22 കോടി കണ്ടുകെട്ടി

Saturday 18 November 2017 2:45 am IST

മുംബൈ: അസാധു നോട്ട് കൈപ്പറ്റി അതു കൊണ്ട് 258 കിലോ സ്വര്‍ണ്ണം വാങ്ങിയ കേസില്‍ പിടിയിലായവരുടെ 21.46 കോടിയുടെ സ്വത്ത് എന്‍ഫോഴ്‌സമെന്റ് കണ്ടുകെട്ടി. നോട്ട് അസാധുവാക്കിയ സമയത്ത് 84 കോടിയുടെ പഴയ നോട്ട് ചിലരുടെ കൈയില്‍ നിന്ന് സ്വീകരിച്ച് അതുപയോഗിച്ച് സ്വര്‍ണ്ണം വാങ്ങുകയായിരുന്നു. ഇത് കണ്ടെത്തി സ്വര്‍ണ്ണവ്യാപാരി ചന്ദ്രകാന്ത് പട്ടേലിനെ കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം അറസ്റ്റു ചെയ്തിരുന്നു. ഇയാളുടെ 21 കോടിയുടെ സ്വത്താണ് പിടിച്ചെടുത്തത്.

ഇയാളുടെ ആറു കടകള്‍, മൂന്ന് ഫ്‌ളാറ്റുകള്‍ തുടങ്ങിയവയും കണ്ടുകെട്ടിയവയില്‍ പെടുന്നു. നോട്ട് അസാധുവാക്കലിനു ശേഷം ഇയാള്‍ വന്‍തോതില്‍ സ്വര്‍ണ്ണവും വസ്തുവും വാങ്ങിയിരുന്നു. അസാധുവാക്കിയ നോട്ട് ശേഖരിച്ച് കള്ളക്കമ്പനികളുടെ പേരില്‍ അക്കൗണ്ടുകളുണ്ടാക്കി അതിലിടുകയും ബാങ്ക് അധികൃതരുടെ സഹായത്തോടെ അവ വെളുപ്പിച്ച് എടുക്കുകയുമായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.