അമ്പലപ്പുഴ: കാക്കാഴം കാപ്പിത്തോട് മാലിന്യപ്രശ്നത്തിന്റെ പരിഹാരത്തിനായി 20 കോടിയുടെ പദ്ധതി നടപ്പിലാക്കുമെന്ന് പറഞ്ഞ് മന്ത്രി ജനത്തെ വിഡ്ഢികളാക്കുകയാണന്നും, മന്ത്രിയുടെ പ്രഖ്യാപനം രാഷ്ട്രീയ തട്ടിപ്പാണന്നും ബിജെപി അമ്പലപ്പുഴ നിയോജക മണ്ഡലം നേതൃയോഗം ആരോപിച്ചു.
മണ്ഡലം പ്രസിഡന്റ് വി.ശ്രീജിത്ത് അദ്ധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി എം.വി. ഗോപകുമാര്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ പാലമുറ്റത്ത് വിജയകുമാര്‍, കൊട്ടാരം ഉണ്ണിക്കൃഷ്ണന്, ജില്ലാ സെക്രട്ടറി എല്‍.പി. ജയചന്ദ്രന് , ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് ഡി.‘ുവനേശ്വരന്, ബിജെപി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ.അനില്‍കുമാര്‍, പി.ലിജു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: