ആലപ്പുഴ: മാനേജ്മെന്റും സര്‍ക്കാരും പെന്‍ഷന്‍കാരോട് കാണിക്കുന്ന നിഷേധനിലപാടില്‍ പ്രതിഷേധിച്ച് 22ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി സമരം പുനരാരംഭിക്കുമെന്ന് കെഎസ്ആര്‍ടിസി പെന്‍ഷനേഴ്സ് ഓര്ഗനൈസേഷന് ആലപ്പുഴ യൂണിറ്റ് കമ്മറ്റി അറിയിച്ചു. രണ്ടുമാസം നീണ്ടുനിന്ന, കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ നടത്തിയ തുടര്‍സമരം ആഗസ്റ്റ് 29ന് അവസാനിപ്പിച്ചപ്പോള്‍ മാനേജ്മെന്റും സര്‍ക്കാരും പെന്‍ഷനേഴ്സ് ഓര്ഗനൈസേഷന് ഭാരവാഹികളുമായി ഉണ്ടായ ധാരണ പാലിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. നാലുമാസത്തെ പെന്ഷന് കുടിശിഖ വിതരണം ചെയ്യാനായി അവശേഷിക്കുകയാണ്. യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടന്‍ അദ്ധ്യക്ഷനായി. സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി എം. എം. പണിക്കര്‍, ജില്ലാ ട്രഷറര്‍ എ.പി. ജയപ്രകാശ്, യൂണിറ്റ് സെക്രട്ടറി വി. രാധാകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: