ആര്‍പ്പൂക്കര: സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവം കൊടിയേറി. ഇന്നലെ രാവിലെ 9നും 10നും ഇടയ്ക്കുള്ള ശുഭമുഹൂര്‍ത്തത്തില്‍ തന്ത്രി പയ്യപ്പള്ളി ഇല്ലത്ത് മാധവന് നമ്പൂതിരി, മുട്ടത്തുമന ഉണ്ണികൃഷ്ണന് നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.
ചടങ്ങില്‍ എംജി സര്‍വ്വകലാശാല മുന്‍ വിസി വി.എന്‍. രാജശേഖരന്‍പിള്ള കല്ല്യാണമണ്ഡപ സമര്‍പ്പണം നടത്തി. ദേവസ്വം അസി. കമ്മീഷണര്‍ മധു ജി.ജി. തുലാഭാരത്തട്ട് ഏറ്റുവാങ്ങി. പൂന്തോട്ട നിര്‍മ്മാണത്തിന്റെ സമാരംഭം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍ നിര്‍വ്വഹിച്ചു. ഉപദേശകസമിതി പുറത്തിറക്കുന്ന കലണ്ടറിന്റെ പ്രകാശനകര്‍മ്മം മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഗോവിന്ദന്‍നായര്‍ നടത്തി. ഉപദേശകസമിതി പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന് അദ്ധ്യക്ഷനായി. സെക്രട്ടറി കെ. രാജേഷ് കെ.ജി. അജിമോന് വൈസ് പ്രസിഡന്റ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: