കാലിക്കറ്റ് സര്‍വ്വകലാശാല മാര്‍ച്ച്

Friday 17 November 2017 9:12 pm IST

മലപ്പുറം: ആള്‍ കേരള കോ-ഓപ്പറേറ്റീവ് കോളേജസ് അസോസിയേഷന്‍ ഇന്ന് കലിക്കറ്റ് സര്‍വ്വകലാശാലയിലേക്ക് മാര്‍ച്ച് നടത്തും. വിദ്യാര്‍ത്ഥികള്‍ക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന സര്‍വ്വകലാശാലയുടെ ഡിഗ്രി രജിസ്ട്രേഷന്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്. മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും പ്രശ്‌നത്തിന് പരിഹാരമായിട്ടില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു. നാളെ രാവിലെ 10ന് ചിനക്കല്‍ റോഡില്‍ നിന്നും മാര്‍ച്ച് തുടങ്ങും. പ്രൈവറ്റ് സ്ഥാപനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ഫീസില്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കുന്ന സ്ഥാപനങ്ങളാണ് കോ-ഓപ്പറേറ്റീവ് കോളേജുകള്‍. വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്പെടുന്ന ഈ സ്ഥാപനങ്ങള്‍ പരീക്ഷാ കേന്ദ്രങ്ങളാക്കണം. പരിഹാരം ഉണ്ടായില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ എം.അബ്്ദുല്‍ കരീം, മജീദ് ഇല്ലിക്കല്‍, ജ്യോതി, ജയന്തി എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.