ജന്മഭൂമിയുടെ പ്രചാരണം ഏറ്റെടുക്കണം: ബാലഗോകുലം

Monday 17 September 2012 11:14 pm IST

തൃപ്പൂണിത്തുറ: ജന്മഭൂമിയുടെ വരിക്കാരനാകുവാനും മറ്റുള്ളവരെ വരിക്കാരാക്കാനുമുള്ള പ്രവര്‍ത്തനം ആവേശപൂര്‍വം ഏറ്റെടുക്കാന്‍ എല്ലാ ഗോകുലബന്ധുക്കളും തയ്യാറാകണമെന്ന്‌ ബാലഗോകുലം കൊച്ചി മഹാനഗര്‍ ജില്ലാ കാര്യദര്‍ശി കെ.ജി. ശ്രീകുമാര്‍ അഭിപ്രായപ്പെട്ടു. ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷസമിതിയുടെ കണക്ക്‌ അവതരണ യോഗത്തോടനുബന്ധിച്ച്‌ നടന്ന വരിസംഖ്യ സമര്‍പ്പണത്തെത്തുടര്‍ന്ന്‌ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആര്‍എസ്‌എസ്‌ മുന്‍ സര്‍സംഘചാലകായിരുന്ന കെ.എസ്‌. സുദര്‍ശനന്റെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട്‌ ആരംഭിച്ച യോഗത്തില്‍ ബാലദിനാഘോഷസമിതി അധ്യക്ഷന്‍ ക്യാപ്റ്റന്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബാലഗോകുലം ജില്ലാ അധ്യക്ഷന്‍ മേലേത്ത്‌ രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ച പൊതുയോഗം ആഘോഷപ്രമുഖ്‌ നവിന്‍, നക്കാനത്ത്‌ രാമചന്ദ്രന്‍, സി.എസ്‌. രാജലക്ഷ്മി ടീച്ചര്‍, ഹരി, ടി.എസ്‌. വാസുദേവന്‍ എന്നിവര്‍ പ്രസംഗിച്ചു. ജന്മഭൂമി വാര്‍ഷിക വരിസംഖ്യാ സമര്‍പ്പണം ബാലഗോകുലം ജില്ലാ ഉപാധ്യക്ഷന്‍ പി. സോമനാഥന്‍ ജില്ലാ അധ്യക്ഷന്‍ മേലേത്ത്‌ രാധാകൃഷ്ണന്‌ നല്‍കി. ബാലദിനാഘോഷങ്ങളുടെ പ്രവര്‍ത്തനം വിജയകരമായി സമാപിച്ചുവെന്നും പ്രഖ്യാപിച്ചുകൊണ്ട്‌ പൊതുകാര്യദര്‍ശി അനീഷ്‌, ബാലഗോകുലം താലൂക്ക്‌ പൊതുകാര്യദര്‍ശി മനോജ്‌.കെ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.