കട്ടപ്പന: നാലംഗ കുടുംബത്തെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ കോഴിമല സ്വദേശികളായ കളപ്പുരയ്ക്കല്‍ രതീഷ്(22), മണ്ടനാല് ബിബിന്‍(22), മുളയ്ക്കല്‍ ഷിബു(30), കൊട്ടയ്ക്കാട്ട് ജോജോ(23), മണ്ടനാല് ലിബിന്(22), കൊട്ടയ്ക്കാട്ട് ജോജി(23) എന്നിവരെ പോലീസ് പിടികൂടി. കോഴിമല മുതുകുളത്ത് നന്ദിനിയുടെ മകന് സുനീഷിന്റെ മാല പ്രതികള്‍ പൊട്ടിച്ചതുമായി ബന്ധപ്പെട്ട് മുന്‍പ് കലഹമുണ്ടായപ്പോള്‍ രമ്യതയില്‍ പരിഹരിച്ചിരുന്നു. ഇതിനുശേഷം 14ന് വൈകിട്ടോടെ നന്ദിനിയുടെ വീട്ടിലെത്തിയ പ്രതികള്‍ ഇവരെ ആക്രമിച്ചു.
ആക്രമണത്തില്‍ നന്ദിനിക്കും പിതാവ് ഗോപാലനും മകന് സുനീഷിനും സഹോദരന് ബാബുവിനും പരുക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പിടികൂടിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു. സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്നുപേര്‍ ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: