കുടയത്തൂര്‍: ശരംകുത്തിയില്‍ ഓട്ടോറിക്ഷ വീട്ടിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചു കയറി ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തിരുന്ന രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 7.30നായിരുന്നു അപകടം. ശരംകുത്തി കുമ്പളാനിക്കല്‍ സുനിലിന്റെ വീടിന്റെ ഗെയിറ്റ് തകര്‍ത്ത് കാര്‍ പോര്‍ച്ചിലേക്ക് ഓട്ടോറിക്ഷ മറിയുകയായിരുന്നു.
തൊടുപുഴയില്‍ നിന്നും മൂലമറ്റം ഭാഗത്തേക്ക് പോയ ഓട്ടോറിക്ഷയാണ് അപകടത്തില്‍ പെട്ടത്. കാര്‍ പോര്‍ച്ചില്‍ ഉണ്ടായിരുന്ന കാറിനും സ്കൂട്ടറിനും കേടുപാടുകള്‍ സംഭവിച്ചു. ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന രണ്ട് പേരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടം നടന്ന സമയം വീട്ടുമുറ്റത്ത് ആരും ഇല്ലാതിരുന്നത് അപകടത്തിന്റെ തീവ്രത കുറച്ചു.റോഡിന് കുറകെ വന്ന പശുവിനെ ഇടിക്കാതിരിക്കാന്‍ വാഹനം വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നവര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: