ബൈക്ക് മോഷണം; കൗമാരക്കാര്‍ പിടിയില്‍

Friday 17 November 2017 10:05 pm IST

തൊടുപുഴ: മുസ്ലീം പള്ളി മുറ്റത്ത് പാര്‍ക്കു ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ചതിനു രണ്ട് വിദ്യാര്‍ഥികളെ കാളിയാര്‍ പോലീസ് അറസ്റ്റ് ചെയ്തു. 17,15 വയസുള്ള വിദ്യാര്‍ഥികളാണ് പോലീസ് പിടിയിലായത്. പടി.കോടിക്കുളം മുസ്ലീം ജമാ അത്തിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന പുള്ളിക്കുടിയില്‍ ഉമ്മറിന്റെ ബൈക്കാണ് ഇവര്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ചത്. ബൈക്ക് കാണാതായതിനെ തുടര്‍ന്ന് ഉടമ പോലീസില്‍ പരാതി നല്‍കി. പരിശോധനയില്‍ ചാലാശേരി ഭാഗത്ത് നിന്നും വിദ്യാര്‍ത്ഥികളെയും ബൈക്കും കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിദ്യാര്‍ഥികളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.