കുമളി: തേക്കടി തടാകത്തില്‍ വിനോദ സഞ്ചാരികള്‍ക്കായി ടുറിസം കോര്പ്പറേഷന് ഒരു ബോട്ട് കൂടി നീറ്റിലിറക്കും. സര്‍ക്കാര്‍ അനുമതിയെ തുടര്‍ന്ന് പുതിയ ബോട്ടിന്റെ വിവിധ ഭാഗങ്ങള്‍ തേക്കടിയില്‍ എത്തിച്ചിട്ടുണ്ട് . ഇവ കൂട്ടി യോജിപ്പിച്ചു പ്രവര്‍ത്തന സജ്ജമാക്കാന്‍ മൂന്നു മാസത്തോളം സമയം വേണ്ടി വരുമെന്ന് കെടിഡിസി അധികൃതര്‍ പറഞ്ഞു 120 പേര്‍ക് യാത്ര ചെയ്യാവുന്ന ബോട്ടാണ് പുതിയതായി സര്‍വ്വീസ് നടത്തുക.
ഇതോടെ ദിവസേന അഞ്ച് യാത്രകളിലായി അറുനൂറോളം സഞ്ചാരികള്‍ക്ക് കൂടുതലായി തേക്കടിയില്‍ ഉല്ലാസ യാത്രക്ക് അവസരമൊരുങ്ങും. നിലവില്‍ ബോട്ട് സവാരിക്കുള്ള അവസരമില്ലാത്തതാണ് സഞ്ചാരികളെ തേക്കടി സന്ദര്‍ശനത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്ന മുഖ്യഘടകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: