കൃഷിക്ക് നല്ലത് അക്വാപോണിക്

Saturday 18 November 2017 2:05 am IST

പെരുമ്പാവൂര്‍: ചെലവ് കുറഞ്ഞ രീതിയില്‍ ജൈവകൃഷി, ജൈവമീന്‍ വളര്‍ത്തല്‍ എന്നിവയ്ക്ക് അക്വാപോണിക് മികച്ചതാണെന്ന് കുട്ടികള്‍. തേവര ജിആര്‍എഫ്ടി വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ എച്ച്എസ്എസ് കരിക്കുലം വിഭാഗമാണ് ഇത് അവതരിപ്പിച്ചത്.
ഒരിക്കല്‍ ഉപയോഗിക്കുന്ന ജലം നൂതന സാങ്കേതികവിദ്യയിലൂടെ വികസിപ്പിച്ചെടുത്ത യന്ത്രത്തിന്റെ സഹായത്താല്‍ ശുദ്ധീകരിച്ച് വീണ്ടും ഉപോഗിക്കും. ഇതുമൂലം വെള്ളം ലാഭിക്കാന്‍ കഴിയും. ഒപ്പം, മലിനീകരണമോ പരിസ്ഥിതി പ്രശ്‌നങ്ങളോ ഇല്ലാതെ ഈ സംവിധാനത്തിലൂടെ മീന്‍ വളര്‍ത്തല്‍, പച്ചക്കറി കൃഷി എന്നിവ ചെയ്യാന്‍ കഴിയുമെന്നതാണ് പ്രത്യേകത.
20 ലിറ്റര്‍ വെള്ളത്തില്‍ അരകിലോ ജൈവവളം മാത്രം ഉപയോഗിച്ചാല്‍ മതി. ചെമ്മീന്‍, കരിമീന്‍, തിലോപ്പിയ തുടങ്ങിയ മത്സ്യങ്ങളും തക്കാളി, വെണ്ട, അമര, പാവല്‍ തുടങ്ങിയ പച്ചക്കറികളും കൃഷിചെയ്യാനാകുമെന്നും അക്വാപോണികിന്റെ പ്രവര്‍ത്തനം വിശദീകരിച്ച് കൊണ്ട് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഇതിന് ഇവര്‍ക്ക് രണ്ടാം സ്ഥാനം ലഭിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.