കടമുറി കൈമാറ്റം തടയും

Friday 17 November 2017 10:24 pm IST

തൃശൂര്‍: കോര്‍പ്പറേഷന്‍ പരിധിയിലെ അനധികൃത കടമുറി കൈമാറ്റം കണ്ടുപിടിക്കാന്‍ 6 മാസത്തിലൊരിക്കല്‍ എല്ലാ കടമുറികളും പരിശോധിച്ച് ഡിജിറ്റലൈസ് ചെയ്യുമെന്ന് ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി പറഞ്ഞു. കോര്‍പ്പറേഷന്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലെ കടമുറി കൈമാറ്റത്തിന് പിന്നില്‍ അഴിമതിയുണ്ടെന്നും ഇതിന് കൂട്ടുനില്‍ക്കാനാകില്ലെന്നും ബി.ജെ.പി. കൗണ്‍സിലര്‍ കെ. മഹേഷ് കൗണ്‍സില്‍ യോഗത്തില്‍ ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് കടമുറികള്‍ ഡിജിറ്റലൈസ് ചെയ്യുന്ന കാര്യം ഡെപ്യൂട്ടി മേയര്‍ അറിയിച്ചത്. തൃശൂര്‍ നഗരത്തിലെ പല കടകളിലും യഥാര്‍ത്ഥ കച്ചവടക്കാരല്ല കച്ചവടം നടത്തുന്നതെന്ന് ടി.ആര്‍. സന്തോഷും ആക്ഷേപമുന്നയിച്ചു. അതേസമയം ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ എ.ബി.സി. പദ്ധതി മുടങ്ങിക്കിടക്കുകയാണെന്നും ഇതുസംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ വന്നിട്ടുണ്ടെന്നും പ്രതിപക്ഷ ഉപനേതാവ് ജോണ്‍ ഡാനിയേല്‍ പറഞ്ഞു. കഴിഞ്ഞ ഓണം മുതല്‍ അവര്‍ക്ക് പണം നല്‍കിയിട്ടില്ല. നഗരത്തിലെ റോഡ് മുഴുവന്‍ തകര്‍ന്ന് കിടക്കുകയാണെന്നും ജോണ്‍ ഡാനിയേല്‍ ആരോപിച്ചു. 28 ആവശ്യങ്ങള്‍ കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്തു.മേയര്‍ അജിതാ ജയരാജന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.