വിശ്വകര്‍മ്മജയന്തി നാടെങ്ങും ആഘോഷിച്ചു

Monday 17 September 2012 11:17 pm IST

തൃപ്പൂണിത്തുറ: വിശ്വകര്‍മ്മജയന്തി ദേശീയ തൊഴിലാളിദിനത്തോടനുബന്ധിച്ച്‌ ബിഎംഎസ്‌ തൃപ്പൂണിത്തുറ മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വമ്പിച്ച പ്രകടനവും പൊതുസമ്മേളനവും നടന്നു. പൂണിത്തുറ പേട്ട ജംഗ്ഷനില്‍ നിന്നാരംഭിച്ച പ്രകടനത്തിന്‌ മേഖലാ പ്രസിഡന്റ്‌ സി.എ. സജീവന്‍, ജില്ലാ പ്രസിഡന്റ്‌ എ.ഡി. ഉണ്ണികൃഷ്ണന്‍, ജില്ലാ ജോയിന്റ്‌ സെക്രട്ടറി പത്മജം, മേഖലാ സെക്രട്ടറി എം.എസ്‌. വിനോദ്കുമാര്‍, മേഖലാ വൈസ്‌ പ്രസിഡന്റ്‌ പി.എല്‍. വിജയന്‍, ജോയിന്റ്‌ സെക്രട്ടറി എ.ടി. സജീവന്‍, മേഖലാ ട്രഷറര്‍ വി.ആര്‍. അശോകന്‍ എന്നിവര്‍ നേതൃത്വം നല്‍കി. നിരവധി തൊഴിലാളികള്‍ പങ്കെടുത്ത പ്രകടനം മരട്‌ ജംഗ്ഷനില്‍ സമാപിച്ചു. സമാപന സമ്മേളനത്തില്‍ ബിഎംഎസ്‌ ജില്ലാ പ്രസിഡന്റ്‌ എ.ഡി. ഉണ്ണികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. മേഖലാ പ്രസിഡന്റ്‌ സി.എ. സജീവന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ എം.എസ്‌. വിനോദ്കുമാര്‍ സ്വാഗതവും വി.കെ. അശോകന്‍ നന്ദിയും പറഞ്ഞു. ചോറ്റാനിക്കരയില്‍ വിശ്വകര്‍മ്മ സര്‍വ്വീസ്‌ സൊസൈറ്റിയുടെ കണയന്നൂര്‍ താലൂക്ക്‌ യൂണിയന്റെ ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികളോടെ ആചരിച്ചു. ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തില്‍ രാവിലെ നടന്ന സമ്മേളനം സംസ്കൃത യൂണിവേഴ്സിറ്റിയിലെ ഡോ. കെ.ജി. കുമാരി ഉദ്ഘാടനം ചെയ്തു. കോതമംഗലം കേരള വിശ്വകര്‍മ്മ സഭ മൂവാറ്റുപുഴ താലൂക്ക്‌ യൂണിയന്റെ ആഭിമുഖ്യത്തില്‍ കൂത്താട്ടുകുളം ടൗണ്‍ഹാളില്‍ നടന്നു. ആചാര്യ നാരായണന്റെ കാര്‍മ്മികത്വത്തില്‍ നടത്തിയ വിശ്വകര്‍മ്മദേവ പൂജക്കുശേഷം യൂണിയന്‍ പ്രസിഡന്റ്‌ (ഇന്‍ചാര്‍ജ്‌) ടി.കെ. സോമന്‍ പതാക ഉയര്‍ത്തി. തുടര്‍ന്നു നടന്ന ടൗണ്‍ ചുറ്റിയുള്ള റാലിയില്‍ നൂറുകണക്കിന്‌ വിശ്വകര്‍മ്മജര്‍ പങ്കെടുത്തു. 12 മണിക്ക്‌ യൂണിയന്‍ പ്രസിഡന്റ്‌ ടി.കെ. സോമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം മൂവാറ്റുപുഴ എംഎല്‍എ ജോസഫ്‌ വാഴക്കന്‍ നിര്‍വ്വഹിച്ചു. വിശ്വകര്‍മ്മ സഭ കോതമംഗലം താലൂക്ക്‌ യൂണിയന്റെ നേതൃത്വത്തില്‍ വിശ്വകര്‍മ്മദിനം ആഘോഷിച്ചു. കോഴിപ്പിള്ളി പാര്‍ക്ക്‌ ജംഗ്ഷനില്‍ നിന്നും നൂറുകണക്കിന്‌ പൂത്താലമേന്തിയ ബാലികാബാലന്മാരുടെയും വാദ്യമേളങ്ങളുടെയും വിവിധ കലാരൂപങ്ങളുടെയും നിശ്ചലദൃശ്യങ്ങളുടെയും അകമ്പടിയോടെ ആരംഭിച്ചശോഭായാത്ര റോട്ടറി ക്ലബില്‍ എത്തി. തുടര്‍ന്ന്‌ കേരള വിശ്വകര്‍മ്മസഭ കോതമംഗലം താലൂക്ക്‌ യൂണിയന്‍ പ്രസിഡന്റ്‌ അഡ്വ. കെ. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. കെ.ഐ. ജേക്കബ്‌ ഉദ്ഘാടനം ചെയ്തു. കെവിഎസ്‌ സംസ്ഥാന ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി എ.വി. കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. കളമശ്ശേരി: തൊഴിലാളി ദിനത്തോടനുബന്ധിച്ച്‌ ബിഎംഎസ്‌ മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഏലൂരില്‍ പ്രകടനവും പൊതുസമ്മേളനവും നടത്തി. ബിഎംഎസ്‌ കളമശ്ശേരി മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഏലൂരില്‍ പ്രകടനവും പൊതുസമ്മേളനവും നടത്തി. ഏലൂര്‍ ഐആര്‍ഇ ഗേറ്റില്‍ നിന്നും ആരംഭിച്ച പ്രകടനത്തില്‍ നിരവധി സ്ത്രീകള്‍ അടക്കം നൂറുകണക്കിന്‌ തൊഴിലാളികള്‍ പങ്കെടുത്തു. പ്രകടനത്തിനുശേഷം ഏലൂര്‍ ഫാക്ട്‌ ടൈം ഗേറ്റിന്‌ മുന്നില്‍ നടന്ന പൊതുസമ്മേളനം ബിഎംഎസ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ്‌ ടി.ഡി. ജോഷി അധ്യക്ഷത വഹിച്ചു. ബിഎംഎസ്‌ സംസ്ഥാന സെക്രട്ടറി എന്‍.കെ. മോഹന്‍ദാസ്‌, ജില്ലാ സെക്രട്ടറി ആര്‍. രഘുരാജ്‌, വൈസ്‌ പ്രസിഡന്റ്‌ വി.വി. പ്രകാശന്‍ എന്നിവര്‍ പങ്കെടുത്തു. മേഖലാ സെക്രട്ടറി ടി.എ. വേണുഗോപാല്‍ സ്വാഗതവും ഫാക്ട്‌ എംപ്ലോയീസ്‌ ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി എം.ജി. ശിവശങ്കരന്‍ നന്ദിയും പറഞ്ഞു. പ്രകടനത്തിന്‌ ടി.ആര്‍. മോഹനന്‍, പി. ഗോപകുമാര്‍, കെ. ശിവദാസ്‌, ആര്‍. സുരേഷ്കുമാര്‍, കെ.എസ്‌. ഷിബു, പി.വി. ശ്രീവിജി, സി.എസ്‌. സുബ്രഹ്മണ്യന്‍, ടി.ആര്‍. ഗോപന്‍, കെ.വി. മുരളീധരന്‍, പി. വിജയകുമാര്‍, വി. മോഹനന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പറവൂര്‍: ബിഎംഎസിന്റെ നേതൃത്വത്തില്‍ വിശ്വകര്‍മ്മജയന്തി ദേശീയ തൊഴിലാളി ദിനമായി ആഘോഷിച്ചു. ഇതിന്റെ ഭാഗമായി എടവനക്കാട്‌ അണിയല്‍ ബസാറില്‍ നിന്നാരംഭിച്ച പ്രകടനം നായരമ്പലം മത്സ്യമാര്‍ക്കറ്റില്‍ സമാപിച്ചു. തുടര്‍ന്ന്‌ നടന്ന സമ്മേളനത്തില്‍ മേഖലാ പ്രസിഡന്റ്‌ എം.പി. ശശി അധ്യക്ഷത വഹിച്ചു. ബിഎംഎസ്‌ സംസ്ഥാന ട്രഷറര്‍ വി. രാധാകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. നായരമ്പലം പഞ്ചായത്ത്‌ കമ്മറ്റി കണ്‍വീനര്‍ വി.പി. ബിജു, മേഖലാ ജോയിന്റ്‌ സെക്രട്ടറി എന്‍.വി. ഷിബു, മേഖലാ സെക്രട്ടറി സി.എസ്‌. സുനില്‍, കെ.പി. കുമാര്‍, എം.കെ. രവീന്ദ്രന്‍, പി.എസ്‌. ബെന്നി, പി.ആര്‍. അഭിലാഷ്‌ എന്നിവര്‍ പ്രസംഗിച്ചു. കിഴക്കമ്പലം: വിശ്വകര്‍മ്മജയന്തിയോടനുബന്ധിച്ച്‌ കിഴക്കമ്പലം യൂണിറ്റിന്റെ നേതൃത്വത്തില്‍ ഘോഷയാത്രയും പൊതുയോഗവും നടത്തി. ഘോഷയാത്ര കിഴക്കമ്പലം അയ്യന്‍ങ്കുഴി ശ്രീധര്‍മ്മശാസ്താ ക്ഷേത്ര കവാടത്തില്‍ നിന്നും ആരംഭിച്ച്‌ കിഴക്കമ്പലം മാര്‍ക്ക്‌ ജംഗ്ഷനില്‍ എത്തി തിരിച്ച്‌ കിഴക്കമ്പലം വ്യാപാര ഭവനില്‍ അവസാനിച്ചു. തുടര്‍ന്ന്‌ നടന്ന പൊതുയോഗത്തില്‍ വിശ്വകര്‍മ്മ കിഴക്കമ്പലം യൂണിറ്റ്‌ പ്രസിഡന്റ്‌ ഒ.കെ. ശശിയുടെ നേതൃത്വത്തില്‍ നടന്നു. സെക്രട്ടറി പി.ബി. സോമന്‍, സത്യന്‍, വിജയന്‍ മറ്റ്‌ ഭാരവാഹികളും പങ്കെടുത്തു. അങ്കമാലി: കേരള വിശ്വകര്‍മ്മസഭ ആലുവ താലൂക്ക്‌ യൂണിയന്റെ നേതൃത്വത്തില്‍ അങ്കമാലി വിശ്വകര്‍മ്മദിനാഘോഷം സംഘടിപ്പിച്ചു. അങ്കമാലി സിഎസ്‌എ ഓഡിറ്റോറിയത്തില്‍ നടന്ന ദിനാഘോഷം അന്‍വര്‍ സാദത്ത്‌ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വിശ്വകര്‍മ്മസഭാ ആലുവ താലൂക്ക്‌ യൂണിയന്‍ പ്രസിഡന്റ്‌ മണി പൂക്കോട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്കൃത സര്‍വ്വകലാശാല വൈസ്‌ ചാന്‍സലര്‍ ഡോ. ജെ. പ്രസാദ്‌ വിദ്യാഭ്യാസ അവാര്‍ഡ്‌ വിതരണവും ലളിതകലാ അക്കാദമി സെക്രട്ടറി ശ്രീമൂലനഗരം മോഹന്‍ കലാകാരാന്മാരെ ആദരിക്കലും നിര്‍വ്വഹിച്ചു. കേരള വിശ്വകര്‍മ്മസഭാ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. പി. കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രശസ്ത മാധ്യമനിരൂപകന്‍ അഡ്വ. ജയശങ്കര്‍, പി. വേലായുധന്‍, അഫ്സലന്‍ വാതുശ്ശേരി, ശ്രീധരന്‍ കോച്ചാപ്പിള്ളി, ശാരദ വിജയന്‍, പി. ജെ. വര്‍ഗീസ്‌, കെ. പി. ബേബി, ഇ. ടി. പൗലോസ്‌, ആര്‍വിന്‍ ബാബു, പി. ചന്ദ്രപ്പന്‍ മാസ്റ്റര്‍, കെ. കെ. ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു. സമ്മേളനത്തിന്‌ മുന്നോടിയായി അങ്കമാലി ചുറ്റി ആയിരങ്ങള്‍ പങ്കെടുത്ത ശോഭായാത്ര നടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.