ആറാട്ടുപുഴ ക്ഷേത്രത്തില്‍ പഞ്ചാരിമേളം അരങ്ങേറ്റം

Friday 17 November 2017 10:25 pm IST

ആറാട്ടുപുഴ : ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തില്‍ വൈകീട്ട് 7ന് പഞ്ചാരി മേളം അരങ്ങേറ്റം നടന്നു. ആറാട്ടുപുഴയിലെ പുതുതലമുറയിലെ 9 മുതല്‍ 16 വയസ്സ് വരെയുള്ള 16 പേര്‍ ചെണ്ടയിലും 2 പേര്‍ ഇലത്താളത്തിലുമാണ് അരങ്ങേറ്റം കുറിച്ചത്. ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതിയുടെ സംരംഭമായ ആറാട്ടുപുഴ വാദ്യകലാക്ഷേത്രത്തിലെ ആദ്യ ബാച്ചില്‍ ഉള്‍പ്പെട്ട കലാകാരന്‍മാരാണ് ശ്രീശാസ്താ സന്നിധിയില്‍ വെച്ച് അരങ്ങേറ്റം കുറിച്ചത്. പെരുവനം അനില്‍കുമാറിന്റെ ശിക്ഷണത്തിലാണ് ഇവര്‍ മേളം അഭ്യസിച്ചത്. താളമേളങ്ങള്‍ ഉറങ്ങിക്കിടക്കുന്ന ആറാട്ടുപുഴയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് പഞ്ചാരിമേളത്തിന്റെ മൂന്നാം കാലത്തിലാണ് മേളം തുടങ്ങിയത്. തുടര്‍ന്ന് നാലും അഞ്ചും കാലങ്ങള്‍ കൊട്ടിക്കലാശിച്ചു. കുറുങ്കുഴലില്‍ വെളപ്പായ നന്ദനനും കൊമ്പില്‍ കുമ്മത്ത് രാമന്‍കുട്ടി നായരും വലംതലയില്‍ പെരുവനം ഗോപാലകൃഷ്ണനും ഇലത്താളത്തില്‍ മണിയാംപറമ്പില്‍ മണി നായരും പ്രമാണിമാരായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.