ദേവസ്വങ്ങളിലെ മുന്നോക്ക സംവരണം ഭരണഘടനാ വിരുദ്ധം: എഴുത്തച്ഛന്‍ സമാജം

Friday 17 November 2017 10:25 pm IST

തൃശൂര്‍: കേരളത്തിലെ ദേവസ്വം ബോര്‍ഡുകളിലെ നിയമനങ്ങളില്‍ മുന്നോക്ക സംവരണം ഏര്‍പ്പെടുത്തിയ കേരള സര്‍ക്കാരിന്റെ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് അഖിലകേരള എഴുത്തച്ഛന്‍ സമാജം സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇപ്പോള്‍ തന്നെ തിരുവിതാം കൂറിന്റെ ദേവസ്വം ബോര്‍ഡുകളില്‍ 90% നായര്‍ , നമ്പൂതിരി പ്രാതിനിധ്യം ഉണ്ട്. 7000 ജോലികളില്‍ 6000 പേരും സവര്‍ണ്ണര്‍ കയ്യടക്കിയിരിക്കുകയാണ്. ഇനിയും അവര്‍ക്ക് 10% മുന്നോക്കക്കാര്‍ക്ക് നല്‍കുന്ന നടപടി തികഞ്ഞഫാസിസ്റ്റ് നടപടിയാണ്. ഇതിനെതിരെ വിവിധ ദളിത,് പിന്നോക്കസമുദായമുന്നണികളുമായി സഹകരിച്ചുകൊണ്ട് ഈ നടപടിയെ കോടതിയില്‍ ചോദ്യം ച്ചെയ്യും. സംസ്ഥാനപ്രസിഡന്റ് പി.ആര്‍. സുരേഷ് അദ്ധ്യക്ഷനായി കെ.ജി. അരവിന്ദാക്ഷന്‍ഉദ്ഘാടനം ചെയ്തു. പ്രൊഫ.ടി.ബി.വിജയകുമാര്‍, സി.എന്‍.സജീവന്‍, ടി.കെ.ഗോപാലകൃഷ്ണന്‍, വി.വി.അനില്‍കുമാര്‍, ശ്രീധരന്‍ പെരുമണ്ണ്, കെ.എന്‍.ഭാസ്‌ക്കരന്‍, ഡോ.എ.എന്‍.ശശിധരന്‍, കെ.എന്‍.വാസുദേവന്‍, അഡ്വ.എന്‍.സന്തോഷ്, പി.യു.ചന്ദ്രശേഖരന്‍, പി.എസ്.രാജന്‍, വി.ജി.മോഹനന്‍, ആര്‍.ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.