മലയാളി നാണിക്കുന്ന രാജേന്ദ്രന്‍മാര്‍

Saturday 18 November 2017 12:04 am IST

മലിനീകരണ ഭാഷ സംസാരിച്ചില്ലെങ്കില്‍ സിപിഎം എംഎല്‍എ ആകില്ലെന്നാണ് ചിലരുടെ വിശ്വാസം. അങ്ങനെ ഉളുപ്പില്ലാതെ വായില്‍ തോന്നുന്നതു കോതയ്ക്കുപാട്ടായി നടന്ന് ആളാകുന്ന ഇത്തരം വിഡ്ഢി കുശ്മാണ്ടങ്ങള്‍ സിപിഎമ്മിനല്ലെങ്കിലും ജനങ്ങള്‍ക്കു ബാധ്യതയാണ്. ഇങ്ങനെയൊരു കോമാളിക്കൂട്ടത്തെ അറിഞ്ഞുകൊണ്ടുതന്നെയാണെന്നു തോന്നുന്നു സിപിഎം വളര്‍ത്തുന്നത്. പാര്‍ട്ടിയിലെ ബോറടിയില്‍നിന്നും വകമാറിയൊന്നു ചിരിക്കാന്‍ ഇത്തരക്കാരുള്ളതും രസകരംതന്നെ! ഭാഷാമലിനീകരണത്തില്‍ മണി ആശാനെപ്പോലും കടത്തിവെട്ടുന്ന കക്ഷിയാണ് എസ്.രാജേന്ദ്രന്‍ എംഎല്‍എ.ജനപ്രതിനിധി എന്നല്ല മൂന്നാര്‍ ഭൂമികൈയ്യേറ്റത്തിലെ വമ്പന്‍ എന്ന കുപ്രസിദ്ധിയാണ് കൂടുതല്‍. ഭൂമി കൈയ്യേറിയിട്ട് നിയമവും ന്യായവും പറയുകയായിരുന്നു ഈ കോമാളി. മാസങ്ങളോളം ഇദ്ദേഹത്തിന്റെ വായില്‍നിന്നും വീണിരുന്ന ഭാഷാവിസര്‍ജ്യങ്ങള്‍ എന്തായിരുന്നുവെന്ന് ജനത്തിനറിയാം.സിപിഎമ്മിനേയും പിണറായിയേയും സുഖിപ്പിക്കാന്‍വേണ്ടിയാണോ രാഷ്ട്രീയത്തിലെ ഈ ചാണകപ്പുഴു ഇങ്ങെയൊക്കെ പറയുന്നത്. രാജേന്ദ്രന്‍ പറയുന്നത് ദേവികുളം സബ് കലക്റ്റര്‍ വി.ആര്‍.പ്രേംകുമാര്‍ ഐഎഎസ് പാസായത് കോപ്പിയടിച്ചാണെന്നാണ്. ഉത്തരവാദിത്തമുള്ള ജനപ്രതിനിധി ഇതു പറയുന്നതിന് തെളിവുണ്ടാകണം. അതുകൊണ്ടു തന്നെ തെളിവു കാണിക്കാന്‍ രാജേന്ദ്രനോട് അധികൃതര്‍ ആവശ്യപ്പെടണം. അല്ലെങ്കില്‍ കേസെടുക്കാവുന്നതല്ലേ.മുന്‍ ദേവികുളം സബ്കലക്റ്റര്‍ ശ്രീറാം വെങ്കിട്ട രാമനെക്കുറിച്ചും ഈ കോമാളി പറഞ്ഞത് കേരളം മറന്നിട്ടില്ല. നാലാം ക്‌ളാസും ഗുസ്തിയും ഉണ്ടെങ്കില്‍ ആര്‍ക്കും രാഷ്ട്രീയ നേതാവാകാം,രാജേന്ദ്രനുമാകാം.പക്ഷേ ഐഎഎസ് കിട്ടണമെങ്കില്‍ പഠിപ്പും ബുദ്ധിയും യോഗ്യതയുംവേണം. യോഗ്യതയുള്ളവരെ മാനിക്കാന്‍ എന്താണിത്ര മടി.അറിവിനെ ആദരിക്കാന്‍ സംവരണംവേണ്ട. ഇന്ന് കേരളത്തില്‍ മന്ത്രിമാരെക്കാളും രാഷ്ട്രീയ നേതാക്കളെക്കാളും ജനം ആദരിക്കുന്നത് ഇത്തരം സത്യസന്ധരായ ഉദ്ദ്യോഗസ്ഥരെയാണ്. തോമസ്ചാണ്ടി രാജിവെച്ചതിന്റെ ക്രഡിറ്റ് കേരളം നല്‍കിയത് ആലപ്പുഴ കലക്റ്റര്‍ ടി.വി.അനുപമയ്ക്കാണ്.രാജേന്ദ്രനെപ്പോലുള്ള അപരിഷ്‌കൃതരെ നിലയ്ക്കു നിര്‍ത്താന്‍ സിപിഎം ശ്രദ്ധിക്കേണ്ടതല്ലേ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.