തലയില്‍ ചെളിമണ്ണുപോലും ഇല്ലാതായാല്‍ എന്തുചെയ്യും

Saturday 18 November 2017 12:08 am IST

രമേശ് ചെന്നിത്തലയുടെ തലയില്‍ ചെളിപോലും ഇല്ലെന്നു തോന്നുന്നു. പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമാണെന്നു പറഞ്ഞിട്ടെന്താ കാര്യം, ഇപ്പോഴും ബുദ്ധി ഉറച്ചിട്ടില്ല. സിപിഎം കോണ്‍ഗ്രസിനെ പിന്നില്‍നിന്നും കുത്തിയെന്ന് അല്ലെങ്കില്‍ ചെന്നിത്തല പറയില്ലല്ലോ. മുന്നില്‍നിന്നും കുത്താം. പിന്നില്‍നിന്നും കുത്തുന്നതാണു പ്രശ്‌നം.ഇതെന്താ കത്തിക്കുത്തോ. ബിജെപിയെ എതിര്‍ക്കുന്നതില്‍ നിന്നും കോണ്‍ഗ്രസിനെ സിപിഎം പിന്നില്‍ നിന്നുംകുത്തിയെന്നാണ് രമേശ് ചെന്നിത്തല പറയുന്നത്. സിപിഎമ്മിനെ കൂട്ടുപിടിച്ചുവേണോ ബിജെപിയെ എതിര്‍ക്കാന്‍. സ്വന്തമായി എതിര്‍ക്കാന്‍ പാടില്ലേ.ആ ചങ്കുറപ്പാണ് കോണ്‍ഗ്രസിനിപ്പോള്‍ ഇല്ലാത്തത്. കാഴ്ച ബംഗ്‌ളാവില്‍ സൂക്ഷിക്കേണ്ട അവസ്ഥയാണിപ്പോള്‍ കോണ്‍ഗ്രസിന്. സര്‍വവും നീലമയമായ കേരളത്തിലെ കോണ്‍ഗ്രസിന്റെകാര്യം പ്രത്യേകം പറയാനുമില്ല. സംസ്ഥാനത്തെ രണ്ടു ഡസന്‍ നേതാക്കളെങ്കിലും തലയില്‍ മുണ്ടിട്ടു നടക്കേണ്ട ഗതികേടിലാണ്. ഇത്രയൊക്കയായിട്ടും ഉളുപ്പില്ലാത്തതാണ് കഷ്ടം. സിപിഎമ്മിന്റെകാര്യം പ്രത്യേകം പറയാനുമില്ല. ചാണ്ടിയെ സംരക്ഷിക്കാന്‍ ശ്രമിച്ചതിന്റെപേരില്‍ സിപിഎമ്മും സര്‍ക്കാരും ഒരു പരുവത്തിലായിരിക്കുകയാണ്. ശരശയ്യയില്‍ കിടക്കുന്ന സിപിഎമ്മിന് സിപിഐയുമായി കത്തിക്കുത്തു നടത്താന്‍ പോലും ശേഷിയില്ല.പിന്നെയാണ് കോണ്‍ഗ്രസിനെകുത്തുന്നത്!കേരളത്തിന്റെ റോഡുവികസനത്തിന് ഒരുലക്ഷം കോടിയാണ് കേന്ദ്രം തരാന്‍ പോകുന്നത്. സംസ്ഥാന സര്‍ക്കാര്‍ റോഡ് വികസനത്തിനു ഭൂമി ഏറ്റെടുക്കാന്‍ തയ്യാറായാല്‍ തുക ഉടന്‍ നല്‍കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണ് പറഞ്ഞത്. സാമ്പത്തീകമായി വന്‍ പ്രതിസന്ധിയിലായ കേരളത്തിന് ഈ തുക വലിയ അനുഗ്രഹമാണ്.ഇതു പിണറായി വേണ്ടെന്നുവെയ്ക്കുമോ. ചെന്നിത്തലയ്ക്ക് ഇതൊന്നും മനസിലാക്കാനുള്ള ബുദ്ധിയില്ലേ. കേന്ദ്രത്തിനെതിരെയുള്ള സിപിഎമ്മിന്റെ വിമര്‍ശനം മലര്‍ന്നുകിടന്നു തുപ്പുന്നതാണെന്നു അവര്‍ക്കു തന്നെ അറിയാം. അല്ലെങ്കിലും ഫലമുള്ള മാവിലല്ലേവഴിപോക്കന്‍ എറിയൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.