ടിബറ്റില്‍ ശക്തമായ ഭൂചലനം

Saturday 18 November 2017 10:25 am IST

ബെയ്ജിംഗ്: ടിബറ്റില്‍ ശക്തമായ ഭൂചലനം അനുഭവപെട്ടു. ഇന്ന് പുലര്‍ച്ചെ അരുണാചല്‍ പ്രദേശിന്​ സമീപത്തുള്ള നിയിങ്‌ചി മേഖലയിലാണ് റിക്ടര്‍ സ്കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. രണ്ടു മണിക്കൂറുകള്‍ക്കുള്ളില്‍ 5​ തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഈ പ്രദേശത്തിന്​ സമീപം അനുഭവപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ആദ്യ ഭൂചലനം 10കിലോമീറ്റര്‍ ചുറ്റളവിലും രണ്ടാം ചലനം ആറു കിലോമീറ്റര്‍ ചുറ്റളവിലും അനുഭവപെട്ടു. നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അരുണാചല്‍ പ്രദേശിലും പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. 1൦ കിലോമീറ്റര്‍ വ്യാപ്തിയിലാണ് ടിബറ്റില്‍ ഭൂചലനം അനുഭവപ്പെട്ടതെന്ന് ‍ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സിന്‍ഹ്വാ റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത രണ്ട് മണിക്കൂറിനുള്ളില്‍ അ‍ഞ്ച് തുടര്‍ ചലനങ്ങള്‍ അനുഭവപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭൂചലനത്തെ തുടര്‍ന്ന് ന്യിങ്ച്ചിയില്‍ വൈദ്യുത ബന്ധം വിഛേദിക്കപ്പെട്ടതായി സിന്‍ഹ്വയെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നവംബര്‍ 19 മുതല്‍ ലോകത്ത് ശക്തമായ ഭൂചലനം ആരംഭിക്കുമെന്ന പ്രവചനങ്ങള്‍ക്കിടെയാണ് ടിബറ്റില്‍ ഭൂചലനം അനുഭവപ്പെട്ടത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.