ഇസ്മയിലിന് സംഘടനാ രീതി അറിയില്ലെന്ന് സിപിഐ

Saturday 18 November 2017 10:38 am IST

തിരുവനന്തപുരം: മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്കരിച്ച നടപടിയെ വിമര്‍ശിച്ച പാര്‍ട്ടി ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.ഇ.ഇസ്മയിലിന്റെ നടപടിയെ സിപിഐ തള്ളി. ഇസ്മയിലിന് സംഘടനാ രീതിക‍ളിലുള്ള അറിവില്ലായ്മയാണ് ഇത്തരത്തിലുള്ല പ്രതികരണത്തിന് കാരണമെന്ന് അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു. മന്ത്രിസഭയില്‍ സിപിഐ മന്ത്രിമാര്‍ പങ്കെടുക്കുന്നില്ലെന്ന കാര്യം ഇസ്മയില്‍ അറിഞ്ഞില്ലെന്ന കാര്യം ശരിയായിരിക്കും. അദ്ദേഹം ദേശീയ കമ്മിറ്റി അംഗമാണ്. കേരളത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും ദേശീയ കമ്മിറ്റി അംഗങ്ങളെ അറിയിക്കേണ്ടതില്ലെന്നും പ്രകാശ് ബാബു പറഞ്ഞു. വെള്ളിയാഴ്ചയാണ് സിപിഐ സംസ്ഥന നേതൃത്വത്തിന്റെ നിലപാടുകളെ തള്ളി കെ.ഇ. ഇസ്മയില്‍ രംഗത്തെത്തിയത്. സിപിഐയിലെ എല്ലാവരും അറിഞ്ഞല്ല മന്ത്രിമാര്‍ കാബിനറ്റ് യോഗം ബഹിഷ്കരിച്ചതെന്നും തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്കുള്ള റോഡിന് താന്‍ എം.പിയായിരുന്നപ്പോള്‍ ഫണ്ട് അനുവദിച്ചത് പാര്‍ട്ടി നേതൃത്വം അറിഞ്ഞു തന്നെയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടില്‍ താന്‍ ഇതുവരെ പോയിട്ടില്ലെന്നും ചാണ്ടിയുടെ ആതിഥ്യം സ്വീകരിച്ചിട്ടുമില്ലെന്നും കെ.ഇ.ഇസ്മയില്‍ വിശദീകരിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.