ഭരണത്തിലിരിക്കുന്നവർ തമ്മിലടിക്കുന്നു

Saturday 18 November 2017 11:39 am IST

കൊച്ചി: സംസ്ഥാനത്ത് ഭരണസ്തംഭനമാണ് നിലനില്‍ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വകുപ്പുകള്‍ തമ്മിലും എല്‍ഡിഎഫിലെ വലിയ പാര്‍ട്ടികള്‍ തമ്മിലും രൂക്ഷമായ ഏറ്റമുട്ടലാണ് നടക്കുന്നത്. സംസ്ഥാനത്ത് വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമായിരിക്കുകയാണ്. എന്നാലും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും താത്പര്യം തമ്മിലടിക്കാനാണ് ആഗ്രഹം- രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്കരിച്ചത് ഭരണഘടനാ പ്രതിസന്ധി തന്നെയാണ് സൃഷ്ടിച്ചത്. മുഖ്യമന്ത്രിക്ക് മന്ത്രിമാരിലും മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയിലും വിശ്വാസമില്ലാതായി മാറിയിരിക്കുന്നു. ഇങ്ങനെ വന്നാല്‍ ഭരണം എങ്ങനെ മുന്നോട്ടുപോകുമെന്നും അദ്ദേഹം ചോദിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.