ഗെയില്‍ സമരം ശക്തിപ്പെടുന്നു; ആശങ്കയകറ്റാന്‍ കര്‍മസേന

Saturday 18 November 2017 11:42 am IST

കോഴിക്കോട് : ഗെയില്‍ വാതക പൈപ്പ് ലൈനിന് എതിരെയുള്ള സമരം സമരസമിതി ശക്തിപ്പെടുത്താന്‍ ഒരുങ്ങുന്നു. ഏഴ് ജില്ലകളില്‍ നിന്നുള്ളവര്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷന്‍ ഇന്ന് കോഴിക്കോട് ജില്ലയില്‍ നടക്കും. എറണാകുളം, തൃശൂര്‍,പാലക്കാട്,മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, എന്നിവിടങ്ങളില്‍ നിന്നുളളവരാണ് യോഗത്തില്‍ പങ്കെടുക്കുക. ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് കണ്‍വെന്‍ഷന്‍. ജനവാസ മേഖലയിലൂടെയുള്ള പദ്ധതി രൂപരേഖ മാറ്റുക, ഏറ്റെടുക്കുന്ന ഭൂമിയുടെ മാര്‍ക്കറ്റ് വിലയുടെ നാല് ഇരട്ടി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരസമിതി വീണ്ടും രണ്ടാംഘട്ട സമരം ആരംഭിച്ചിരിക്കുന്നത്. അതേസമയം പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ജനങ്ങളുടെ ആശങ്കയകറ്റാന്‍ പോലീസിന്റെ നേതൃത്വത്തില്‍ കര്‍മ്മസേന നിലവില്‍ വന്നു. ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ സുഗമമായി നടപ്പാക്കാനായാണ് പോലീസിന്റെ നേതൃത്വത്തില്‍ കര്‍മ്മസേന നിലവില്‍ വന്നത്. നാല്‍പ്പത് പേരാണ് കര്‍മസേനയില്‍ അംഗങ്ങളായിട്ടുള്ളത്. പദ്ധതിക്കെതിരെ സിപി‌എം പ്രാദേശിക നേതൃത്വം. രംഗത്തുണ്ട്. ജനവാസ മേഖലകളിലൂടെ പദ്ധതി വേണ്ടെന്ന് പ്രമേയം ലോക്കല്‍ സമ്മേളനങ്ങള്‍ പാസാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.