ചവറയില്‍ എസ്ഡിപിഐ-സിപിഎം സംഘര്‍ക്ഷം തുടരുന്നു

Saturday 18 November 2017 12:42 pm IST

ചവറ: കൊല്ലം ചവറയില്‍ എസ്ഡിപിഐ-സിപിഎം സംഘര്‍ക്ഷം തുടരുന്നു. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇരു പാര്‍ട്ടികളുടെയും വഴിയാത്രികരുടെയും വാഹനങ്ങള്‍ അക്രമികള്‍ തല്ലിതകര്‍ത്തു. 10 സിപിഎം പ്രവര്‍ത്തകര്‍ക്കും 15 എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കും അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്കും കല്ലേറിലും വടിക്കൊണ്ടുള്ള അടിയിലും പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിസയിലാണ്. എസ്‌എഫ്‌ഐ -ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ വീടിനുനേരെ പുലര്‍ച്ചെയോടെ ആക്രമണം നടന്നു. പന്മന വടക്കുംതല സ്വദേശിയും ഡിവൈഎഫ്‌ഐ നേതാവുമായ എസ്. ദിലീപിന്‍റെ വീട് അടിച്ചു തകര്‍ത്തു. പന്മന ചോലയില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകനായ രതീഷിന്‍റെ വീടും അടിച്ചുതകര്‍ത്തു. രണ്ട് കാറുകളും രണ്ട് ബൈക്കുകളും തകര്‍ത്തു. എസ്ഡിപിഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം നേതൃത്വം ആരോപിക്കുന്നു. വെള്ളിയാഴ്ച വൈകുന്നേരം എസ്ഡിപിഐ-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. എസ്ഡിപിഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം നേതൃത്വം ആരോപിക്കുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് ഇരു പാര്‍ട്ടികളിലുള്‍പ്പെട്ട നൂറോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സിപിഎം ചവറ ഏരിയാ സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന ബഹുജന റാലിക്കിടയിലേക്ക് എസ്ഡിപിഐ ജാഥ കടന്നു വന്നതാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണമായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.