ചവറ: എല്ലാ വിശ്വാസികള്‍ക്കും പ്രവര്‍ത്തിക്കുവാനും വിശ്വസിക്കുവാനും ആരാധിക്കുവാനും സ്വാതന്ത്രമുള്ള ഭാരത സംസ്ക്കാരത്തെ മറ്റ് രാജ്യങ്ങളുടെ സംസ്ക്കാരങ്ങളില് നിന്നും വേറിട്ടതാക്കുന്നതായി തുറമുഖവകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് പറഞ്ഞു. പൊന്മന കാട്ടില്‍മേക്കതില്‍ ദേവി ക്ഷേത്രത്തിലെ വൃശ്ചികോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതിയ സംസ്ക്കാരത്തിന്റെ സ്പന്ദനങ്ങളാണ് ക്ഷേത്രങ്ങളും ക്ഷേത്ര ആചാരങ്ങളും. ശംഖധ്വനിയും പള്ളിമണിയും ബാങ്ക് വിളിയും ഒരു പോലെ ഉള്‍ക്കെള്ളുന്ന സംസ്ക്കാരമാണ് ഭാരത സംസ്ക്കാരമെന്നും മന്ത്രി തുടര്‍ന്ന് പറഞ്ഞു. എന്‍. വിജയന്‍പിളള എംഎല്‍എ അദ്ധ്യക്ഷനായിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥന്, ബിന്ദുകൃഷ്ണ, ഡോ: കെ. രാമഭദ്രന്, ബി. ബിജു, കോഞ്ചേരില്‍ ഷംസുദ്ദീന്, എ. പ്രസന്നകുമാര്‍ കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: