ആളില്ല; എസ്‌എഫ്‌ഐയുടെ മഹാസംഗമം മാറ്റി വച്ചു

Saturday 18 November 2017 2:20 pm IST

കൊച്ചി: കൊച്ചിയില്‍ നടത്താനിരുന്ന എസ്‌എഫ്‌ഐയുടെ മഹാസംഗമം മാറ്റി വച്ചു. ആളില്ലാത്തതിനാലാണ് സമ്മേളനം മാറ്റിവച്ചത്. തിരുവനന്തപുരത്ത് നടന്ന എബി‌വിപി റാലിക്ക് മറുപടിയായാണ് എസ്‌എഫ്‌ഐ മഹാസംഗമം നടത്താന്‍ തീരുമാനിച്ചത്. സംഗമത്തില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കാന്‍ എസ്‌എഫ്‌ഐ നേതൃത്വം കിണഞ്ഞ് പരിശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. കാല്‍ ലക്ഷം പേരെ സമ്മേളനത്തില്‍ അണിനിരത്തുമെന്നായിരുന്നു എസ്‌എഫ്‌ഐ അവകാശപ്പെട്ടിരുന്നത്. കലാലയങ്ങളെ തോല്‍പ്പിക്കാന്‍ എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള മഹാസംഗമം ഉദ്ഘാടനം ചെയ്യാന്‍ തീരുമാനിച്ചിരുന്നത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയായിരുന്നു. 501 അംഗ സംഘാടകസമിതിയെയും 151 അംഗ സംഘാടകസമിതി എക്സിക്യൂട്ടീവ് കമ്മിറ്റിയെയുമായിരുന്നു പരിപാടിക്കായി എസ്‌എഫ്‌ഐ ചുമതലപ്പെടുത്തിയിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.