യുവാവ് കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

Saturday 18 November 2017 2:29 pm IST

ന്യൂദൽഹി: ദൽഹിയിൽ യുവാവ് കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ന്യൂ അശോക് നഗര്‍ സ്വദേശിനി യോഗ (21) യാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരത്തോടെ കാമുകന്‍ അര്‍ജുന്റെ വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച പുറത്തേക്ക് പോയ യോഗ വീട്ടില്‍ തിരിച്ചെത്തിയില്ല. പിന്നീട് പെണ്‍കുട്ടിയെ അന്വേഷിച്ച്‌ അര്‍ജുന്റെ വീട്ടില്‍ എത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. വാതില്‍ പൊളിച്ച്‌ അകത്തുകടന്ന വീട്ടുകാരാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെ നാളായി പ്രണയത്തിലായിരുന്ന യോഗയും അര്‍ജുനും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍പ്പുമായി രംഗത്തെത്തുകയായിരുന്നു. ബിരുദ വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ട യോഗ. അര്‍ജുന്‍ നോയിഡയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനാണ്. പെണ്‍കുട്ടി സ്വയം പോയതാണോ അര്‍ജുന്‍ വീട്ടിലേക്ക് വിളിച്ചുവരുത്തിയതാണോ എന്ന് അന്വേഷിച്ച്‌ വരികയാണ്. സംഭവത്തിന് ശേഷം അര്‍ജുന്‍ ഒളിവിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.