ശ്രീനഗറിൽ കൂടുതൽ സുരക്ഷയൊരുക്കി സൈന്യം

Saturday 18 November 2017 2:57 pm IST

ശ്രീനഗര്‍: ഭീകരാക്രമണം വർധിച്ച സാഹചര്യത്തിൽ ശ്രീനഗറിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. വെള്ളിയാഴ്ച ശ്രീനഗറിൽ ഉണ്ടായ ഭീകരാക്രമണത്തിൽ പോലീസുകാരൻ കൊല്ലപ്പെട്ടിരുന്നു. ഇതിനു പുറമെ ഭീകരരുടെ തലവൻ മുഗായിസ് മിറിനെ സൈന്യം വധിക്കുകയും ചെയ്തിരുന്നു. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യം രൂക്ഷമായി വരുന്ന സാഹചര്യത്തിൽ കൂടുതൽ സൈനികരെ വിന്യസിച്ചിരിക്കുകയാണിപ്പോൾ. അല്‍ഖ്വയ്ദയുടെ പുതിയ വിഭാഗമായ അന്‍സര്‍ ഗസ്വത്തുള്‍ ഹിന്ദ് എന്ന സംഘടനയുടെ തലവനാണ് കൊല്ലപ്പെട്ട മുഗായിസ് എന്നാണ് വിവരം. ശ്രീനഗറിലെ സക്കൂറ പ്രദേശത്തുവച്ചണ് ഭീകരരുടെ തലവനെ സൈന്യം വധിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.