സിനിമാ താരം രാഹുല്‍ റോയി ബിജെപിയില്‍ ചേർന്നു

Saturday 18 November 2017 3:00 pm IST

ന്യൂദല്‍ഹി: സിനിമാ താരം രാഹുല്‍ റോയി ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രസഹമന്ത്രി വിജയ് ഗോയലിന്റെ സാന്നിധ്യത്തിലാണ് രാഹുല്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. തന്റെ ജീവിതത്തിലെ മഹത്വപൂര്‍ണണായ ദിനമാണ് ഇന്നെന്നാണ് രാഹുല്‍ പാർട്ടിയിൽ ചേർന്നതിനു ശേഷം പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായും രാഹുല്‍ പിന്നീട് കൂടിക്കാഴ്ച്ച നടത്തി. 'പ്രധാനമന്ത്രി നരേന്ദ്രമോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും രാജ്യത്തെ മുന്നോട്ട് നയിക്കുമ്പോൾ ഉണ്ടാവുന്ന പുരോഗതി ശ്രദ്ധേയമാണ്. അതിലൂടെ ലോകം ഇന്ത്യയെ നോക്കിക്കാണുന്നതിലുള്ള കാഴ്ച്ചപ്പാടുകളിലും മാറ്റം വന്നിരിക്കുന്നു. എന്റെ ജീവിതത്തിലെ മഹത്വപൂര്‍ണമായ ദിനമാണിന്ന് 'എന്നായിരുന്നു രാഹുല്‍ റോയിയുടെ വാക്കുകള്‍. 1990ല്‍ പുറത്തിറങ്ങിയ 'ആഷിഖി' ആണ് രാഹുര്‍ റോയിയെ ശ്രദ്ധേയനാക്കിയത്. ചോക്ലേറ്റ് പയ്യന്‍ ഇമേജും അസാധാരണമായ ഹെയര്‍സ്റ്റൈലും രാഹുലിനെ ജനപ്രിയനാക്കി. 2007ല്‍ ബിഗ് ബോസ് എന്ന ടെലിവിഷന്‍ റിയാലിറ്റി ഷോയിലെ വിജയിയുമായിരുന്നു രാഹുൽ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.