ലബനൻ പ്രധാനമന്ത്രി ഫ്രാൻസിലെത്തി

Saturday 18 November 2017 3:45 pm IST

പാരീസ്: രാജിവെച്ച ലബനന്‍ പ്രധാനമന്ത്രി സഅദ് ഹരീരി ശനിയാഴ്ച ഫ്രാന്‍സിലെത്തി. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണിന്‍റെ ക്ഷണം സ്വീകരിച്ച്‌ ഭാര്യ ലാറയുമൊത്താണ് ഹരീരി ഫ്രാന്‍സിലെത്തിയത്. കര്‍ശന സുര‍ക്ഷയിലാണ് ഇരുവരെയും പാരീസിലേക്ക് കൊണ്ടു പോയത്. താന്‍ സൗദി അറേബ്യയില്‍ കുടുങ്ങിയിരിക്കുകയാണെന്നും, രാജ്യം വിടാന്‍ തനിക്ക് അനുവാദമില്ലെന്നുമുള്ള വാര്‍ത്തകള്‍ കള്ളമാണെന്ന് ഫ്രാന്‍സിലെത്തുന്നതിന് അല്‍പ്പ സമയം മുന്‍പ് ഹരീരി ട്വിറ്ററില്‍ കുറിച്ചു. സൗദിഅറേബ്യയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ തെറ്റാണെന്നും ഹരീരി ട്വീറ്റ് ചെയ്തു. രണ്ട് രാജ്യങ്ങളുടെ പൗരത്വമുള്ളയാളാണ് ഹരീരി. നവംബര്‍ നാലിനാണ് ഹരീരി റിയാദില്‍ തന്‍റെ രാജി പ്രഖ്യാപിച്ചത്. എന്നാല്‍ അദ്ദേഹത്തിന്‍റെ രാജി ഇതുവരെയും സ്വീകരിച്ചിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.