പോലീസ് ജനങ്ങളോട് വിനയത്തോടെ പെരുമാറണം; മുഖ്യമന്ത്രി

Saturday 18 November 2017 3:58 pm IST

പാലക്കാട്: പോലീസ് ഉദ്യോഗസ്ഥര്‍ ജനങ്ങളോട് വിനയത്തോടെ പെരുമാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലക്കാട് മുട്ടിക്കുളങ്ങര കേരള അംഡ് പൊലീസ് സെക്കന്‍ഡ് ബെറ്റാലിയന്‍ പാസിംഗ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അതേസമയം കര്‍ത്തവ്യ നിര്‍വഹണത്തില്‍ കാര്‍ക്കശ്യം പുലര്‍ത്തണം. ആരുടെയും അന്തസ്സിനെ ഹനിക്കാനോ, ആത്മാഭിമാനത്തെ ചോദ്യം ചെയ്യാനോ പാടില്ലെന്നും മുഖ്യമന്ത്രി ഉപദേശിച്ചു. പോലീസിന് മാനുഷിക മുഖം നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. സേനയുടെ അംഗബലം വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.