ചൈനയെ നേരിടാന്‍ ശേഷിയുള്ള ഏക ലോകനേതാവ് മോദി

Saturday 18 November 2017 7:35 pm IST

വാഷിങ്ടണ്‍: ചൈനയുടെ 'ഒരു മേഖല ഒരു പാത' പദ്ധതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ ഇന്ന് ലോകത്ത് ഒരേയൊരു നേതാവെയുള്ളൂവെന്ന് യുഎസ് വിദേശകാര്യ വിദഗ്ധന്‍. ഇന്ത്യന്‍ പ്രദേശത്തേക്കുള്ള അധിനിവേശമെന്നു ചൂണ്ടിക്കാട്ടി അവര്‍ തുടക്കം മുതല്‍ ഈ പദ്ധതിയെ എതിര്‍ക്കുന്നുവെന്നും ഹഡ്‌സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചൈനീസ് കാര്യങ്ങള്‍ക്കുള്ള വിദഗ്ധന്‍ മൈക്കിള്‍ പില്‍സ്ബറി പറഞ്ഞു. പാക്കിസ്ഥാനെ ഉള്‍പ്പെടുത്തിയുള്ള സാമ്പത്തിക ഇടനാഴിയുടെ ഭാഗമായാണ് ഈ പദ്ധതി. ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങ്ങിന്റെ സ്വപ്‌ന പദ്ധതിയാണിത്. പാക്ക് അധിനിവേശ കശ്മീരിലൂടെയാണിത് കടന്നുപോകുന്നത്. അതാണ് ഇന്ത്യയുടെ എതിര്‍പ്പിനു പ്രധാന കാരണം, യുഎസ് കോണ്‍ഗ്രസ് അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹം വ്യക്തമാക്കി. ട്രംപ് ഭരണകൂടത്തിന്റെ ഇന്തോ-പസഫിക് നയം പ്രതീക്ഷ നല്‍കുന്നു. പദ്ധതിക്കെതിരെ എതിര്‍പ്പുയര്‍ത്തിയപ്പോള്‍ ഒബാമ ഭരണകൂടത്തിനെതിരെ അവര്‍ രംഗത്തെത്തിയ കാര്യവും പില്‍സ്ബറി ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.