കുട്ടനാട്ടിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം

Sunday 19 November 2017 2:49 am IST

കുട്ടനാട്: കുട്ടനാടന്‍ കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ക്കും കുടിവെള്ള ക്ഷാമത്തിനും അടിയന്തര പരിഹാരം കാണണമെന്നു ബിജെപി ദക്ഷിണമേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍ ആവശ്യപ്പെട്ടു. ബിജെപി നിയോജക മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് ഡി.പ്രസന്നകുമാര്‍ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് പി.കെ.വാസുദേവന്‍, ട്രഷറര്‍ കെ.ജി.കര്‍ത്താ, സംസ്ഥാന കമ്മിറ്റി ഭാരവാഹികളായ ടി.കെ.അരവിന്ദാക്ഷന്‍, എം.ആര്‍.സജീവ്, മണിക്കുട്ടന്‍ ചേലേക്കാട്, കെ.ബി.ഷാജി, പി.സുഭാഷ്, ശോഭനാകുമാരി, സി.കൃഷ്ണമ്മ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.