ക്ഷയരോഗികളുടെ ഡേറ്റാബേസ് തയ്യാറാക്കും

Sunday 19 November 2017 2:54 am IST

ആലപ്പുഴ: ജില്ലാ ടിബി എലിമിനേഷന്‍ ബോര്‍ഡ് രൂപീകരണയോഗത്തില്‍ ജില്ലാ കളക്ടര്‍ ടി.വി. അനുപമ അധ്യക്ഷയായി. ജില്ലയില്‍ ക്ഷയരോഗികളുടെ എണ്ണം പരമാവധി കുറക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ക്ഷയരോഗമുള്ളവരെ കണ്ടെത്തി ചികിത്സ രോഗം വരാന്‍ സാധ്യതയുള്ളവരെ മുന്‍കൂട്ടി കണ്ടെത്തി ഡേറ്റാ ബേസ് തയാറാക്കും.
പ്രവര്‍ത്തനത്തിനായി വാര്‍ഡ് തലത്തില്‍ മുഴുവന്‍ കുടുംബങ്ങളേയും 200 കുടുംബങ്ങള്‍ അടങ്ങിയ ഓരോ സര്‍വേ യൂണിറ്റുകളായി തിരിച്ചു. ഓരോ യൂണിറ്റിലെയും വിവരങ്ങള്‍ ശേഖരിക്കുന്നതിന് പരിശിലനം നേടിയ രണ്ടു സന്നദ്ധപ്രവര്‍ത്തകരെ നിയോഗിക്കും. തുടര്‍ച്ചയായുള്ള 20 ഞായറാഴ്ചകളില്‍ ഗൃഹസന്ദര്‍ശനം നടത്തി ആരോഗ്യ ബോധവല്‍ക്കരണം നടത്തും.
ക്ഷയരോഗനിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടക്കാന്‍ കൂട്ടായ പ്രവര്‍ത്തനം ഉണ്ടാകണമെന്നും സ്വകാര്യമേഖലയില്‍ ക്ഷയരോഗ ചികിത്സക്കെത്തുന്നവരുടെ വിവരങ്ങള്‍ അതത് സമയത്തു റിപ്പോര്‍ട്ട് ചെയ്യണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.