ലോകസുന്ദരി പട്ടം ഇന്ത്യന്‍ സുന്ദരിക്ക്

Saturday 18 November 2017 8:23 pm IST

ബീജിംഗ്: ഈ വര്‍ഷത്തെ ലോകസുന്ദരിപ്പട്ടം ഇന്ത്യക്കാരിക്ക്. ഹരിയാന സ്വദേശി മാനുഷി ചില്ലാര്‍ 2017ലെ മിസ് വേള്‍ഡ് ആയി തെരഞ്ഞെടുക്കപ്പെട്ടു. 130 സുന്ദരിമാരെ പിന്തള്ളി ആദ്യ നാല്‍പ്പതില്‍ എത്തിയ മാനുഷി ആദ്യ പതിനഞ്ച് സ്ഥാനത്തിലും ഇടം നേടി. ഇതില്‍ പതിനാല് മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് അവര്‍ കിരീടം ചൂടിയത്. പതിനേഴ് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് മിസ് വേള്‍ഡ് കിരീടം എത്തുന്നത്. മെക്‌സികോയുടെ ആന്‍ഡ്രിയ മെസ ഫസ്റ്റ് റണ്ണറപ്പായി. ഇംണ്ടിന്റെ സ്റ്റെഫാനി ഹില്‍ ആണ് സെക്കന്‍ഡ് റണ്ണറപ്പ്. ലോക സുന്ദരിപ്പട്ടം നേടുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി. 2017-16ലെ ലോകസുന്ദരി പ്യൂര്‍ട്ടോറിക്കയില്‍ നിന്നുള്ള സ്റ്റെഫാനി ഡെല്‍ വാലെ മാനുഷിയെ കിരീടമണിയിച്ചു.      

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.