വാഹന ഗതാഗതം നിരോധിച്ചു

Saturday 18 November 2017 8:58 pm IST

മാനന്തവാടി: മാനന്തവാടി നഗരത്തില്‍ കെ ടി ജംഗ്ഷനില്‍ റോഡ് ഇന്റര്‍ലോക്ക് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ 18ന് വൈകുന്നേരം ആറ് മണി മുതല്‍ ഒരാഴ്ചത്തേക്ക് വാഹന ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചു. തലശ്ശേരി റോഡില്‍ നിന്നും വരുന്ന ബസുകള്‍ സാധാരണരീതിയില്‍ ബ്ലോക്ക് ഓഫീസിന് മുന്‍വശം ആളെ ഇറക്കി ബസ്സ്റ്റാന്റില്‍ എത്തിയശേഷം കെഎസ്ഇബി ഓഫീസിന് സമീപം സൗകര്യപ്രദമായ രീതിയില്‍ പാര്‍ക്ക് ചെയ്യുകയും പുറപ്പെടേണ്ട സമയത്തിന് കൃത്യം 10 മിനിറ്റ് മുമ്പേമാത്രം സ്റ്റാന്റില്‍ കയറേണ്ടതുമാണ്. ശേഷം എല്‍എഫ്-സെന്റ്‌ജോസഫ് ഹോസ്പിറ്റല്‍-ഗാന്ധിപാര്‍ക്ക് ജംഗ്ഷന്‍ വഴി തലശ്ശേരി റോഡിലേക്ക് കയറണം. മൈസൂര്‍ റോഡില്‍ നിന്നും വരുന്ന ബസ്സുകളും മേല്‍പറഞ്ഞ പ്രകാരം തന്നെ വരേണ്ടതും പോകേണ്ടതുമാണ്. കൊയിലേരി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങളും സ്റ്റാന്റില്‍ കയറിയതിനുശേഷം സെന്റ് ജോസഫ് ഹോസ്പിറ്റല്‍ വഴി തിരികെ പോകണം. കോഴിക്കോട് ഭാഗത്തേക്ക് (പനമരം, കല്‍പ്പറ്റ, ബത്തേരി, വെള്ളമുണ്ട, കല്ലോടി) ഭാഗങ്ങളില്‍ നിന്നും വരുന്നതും പോകുന്നതുമായ വാഹനങ്ങള്‍ ബസ്സ്റ്റാന്റില്‍ യാത്രക്കാരെ ഇറക്കി പുറപ്പെടുന്നതിന് 10മിനിറ്റ് മുമ്പ്മാത്രം സ്റ്റാന്റില്‍ കയറി ശേഷം ടൗണില്‍ പ്രവേശിക്കാതെ തിരികെ പോകണം. പമ്പ്മുതല്‍ പൊലിസ് സ്‌റ്റേഷന്‍വരെ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത് എന്നും പൊലിസ്, പിഡബ്ലിയുഡി, നഗരസഭ അധികൃതര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.